സത്യപാൽ മാലിക്കിനെ സിബിഐ ചോദ്യം ചെയ്യും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st April 2023 07:32 PM  |  

Last Updated: 21st April 2023 07:32 PM  |   A+A-   |  

Satya_Pal_Malik

സത്യപാൽ മാലിക്ക്

 

ന്യൂഡൽഹി: ജമ്മു കശ്മീർ മുൻ ​ഗവർണർ സത്യപാൽ മാലിക്കിന് സിബിഐയുടെ നോട്ടീസ്. ഈ മാസം 28ന് സിബിഐ  ആസ്ഥാനത്ത് ഹാജരാകാനാണ് നിർദേശം. റിലയൻസ് ഇൻഷുറൻസ് ആരോപണവുമായി ബന്ധപ്പെട്ടാണ് നോട്ടീസ്.

താൻ പറഞ്ഞ കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് സിബിഐ വിളിപ്പിച്ചതെന്ന് സത്യപാൽ പറഞ്ഞു.  27 മുതൽ 29വരെയുള്ള ഏതെങ്കിലും ദിവസം ഹാജരാകാണമെന്നാണ് സിബിഐ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

റിലയൻസ് ഇൻഷൂറൻസുമായി ബന്ധപ്പെട്ട് 300 കോടി രൂപ കോഴ വാ​ഗ്ദാനം ചെയ്തുവെന്ന് സത്യപാൽ വെളിപ്പെടുത്തിയിരുന്നു. പുൽവാമ  ആക്രമണവുമായി ബന്ധപ്പെട്ട സത്യപാലിന്റെ വെളിപ്പെടുത്തലും വിവാദമായിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

കോക്പിറ്റിൽ പൈലറ്റ് പെൺസുഹൃത്തിനെ കയറ്റി; മദ്യം വിളമ്പാൻ ആവശ്യപ്പെട്ടു; അന്വേഷണത്തിന് ഡിജിസിഎ ഉത്തരവ്

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ