സുപ്രീംകോടതിയില്‍ അഞ്ചു ജഡ്ജിമാര്‍ കൂടി; നികത്താന്‍ ബാക്കിയുള്ളത് രണ്ട് ഒഴിവുകള്‍

പുതുതായി ചുമതലയേറ്റ ജഡ്ജിമാരില്‍ മൂന്നുപേര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരാണ്
പുതിയ ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചൊല്ലുന്നു/ എഎന്‍ഐ
പുതിയ ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചൊല്ലുന്നു/ എഎന്‍ഐ

ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ അഞ്ചു ജഡ്ജിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജസ്റ്റിസുമാരായ പങ്കജ് മിത്തല്‍, സഞ്ജയ് കരോല്‍, പി വി സഞ്ജയ് കുമാര്‍, അഹ്‌സാനുദ്ദീന്‍ അമാനുള്ള, മനോശ് മിശ്ര എന്നിവരാണ് സുപ്രീംകോടതി ജഡ്ജിമാരായി ചുമതലയേറ്റത്. 

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പുതിയ ജഡ്ജിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. നിലവില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ 27 ജഡ്ജിമാരാണുള്ളത്. അഞ്ചുപേര്‍ കൂടി ചുമതലയേറ്റതോടെ സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം 32 ആയി. 

34 ആണ് അനുവദനീയ അംഗബലം. രണ്ട് ഒഴിവുകളിലേക്കുള്ള നിയമന ശുപാര്‍ശ കൂടി കൊളീജിയം കഴിഞ്ഞയാഴ്ച സര്‍ക്കാരിനു കൈമാറിയിട്ടുണ്ട്. പുതുതായി ചുമതലയേറ്റ ജഡ്ജിമാരില്‍ മൂന്നുപേര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരാണ്. 

ജസ്റ്റിസ് പങ്കജ് മിത്തല്‍ രാജസ്ഥാന്‍ ഹൈക്കോടതിയിലും, ജസ്റ്റിസ് സഞ്ജയ് കരോല്‍ പട്‌ന ഹൈക്കോടതിയിലും, ജസ്റ്റിസ് പി വി സഞ്ജയ് കുമാര്‍ മണിപ്പുര്‍ ഹൈക്കോടതിയിലും ചീഫ് ജസ്റ്റിസുമാരായിരുന്നു. പട്‌ന ഹൈക്കോടതിയിലെ ജഡ്ജി അഹ്‌സാനുദ്ദീന്‍ അമാനുള്ള, അലഹാബാദ് ഹൈക്കോടതിയിലെ ജഡ്ജി മനോജ് മിശ്ര എന്നിവരാണ് സ്ഥാനക്കയറ്റം ലഭിച്ച മറ്റു രണ്ടുപേര്‍.

കൊളീജിയം ശുപാര്‍ശ നല്‍കി ഏകദേശം രണ്ടുമാസത്തിനു ശേഷമാണ് ഇവരുടെ നിയമനത്തിന് കേന്ദ്രം അംഗീകാരം നല്‍കിയത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com