കേന്ദ്ര ബജറ്റ്: കര്‍ഷകര്‍ ഇന്ന് കരിദിനം ആചരിക്കുന്നു

വിവിധ സംസ്ഥാനങ്ങളിലായി ഗ്രാമങ്ങളില്‍ ബജറ്റിന്റെ കോപ്പി കത്തിക്കും
ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നു/ടിവി ദൃശ്യം
ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നു/ടിവി ദൃശ്യം

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിലെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ ഇന്ന് കരിദിനം ആചരിക്കുന്നു. അഖിലേന്ത്യാ കിസാന്‍ സഭയുടേയും അഖിലേന്ത്യാ കര്‍ഷക തൊഴിലാളി യൂണിയന്റേയും നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. 

വിവിധ സംസ്ഥാനങ്ങളിലായി ഗ്രാമങ്ങളില്‍ ബജറ്റിന്റെ കോപ്പി കത്തിക്കും. പ്രധാനമന്ത്രിയുടേയും ധനമന്ത്രിയുടേയും കോലവും കത്തിക്കും. വൈകീട്ട് പ്രതിഷേധ ധര്‍ണ നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു.

തൊഴിലുറപ്പ് പദ്ധതിയുടേയും ഭക്ഷ്യ സബ്‌സിഡിയുടേയും വിഹിതം വെട്ടിക്കുറച്ചതിനും, കര്‍ഷകരുടെ വരുമാനം കൂട്ടാന്‍ നടപടി എടുക്കാത്തതിനും എതിരെയാണ് പ്രതിഷേധം. കേരളത്തില്‍ തിങ്കളാഴ്ചയാണ് പ്രതിഷേധം സംഘടിപ്പിക്കുക. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com