ഏഴുവയസുകാരന്‍ ക്ലാസ് മുറിയില്‍ ഉറങ്ങിപ്പോയി; വാതില്‍ അടച്ചു, കുട്ടി കുടുങ്ങിയത് ഏഴുമണിക്കൂര്‍ നേരം 

ഉത്തര്‍പ്രദേശില്‍ ക്ലാസില്‍ കുട്ടികള്‍ ഉണ്ടോ എന്ന് പരിശോധിക്കാതെ, സ്‌കൂളിലെ ക്ലാസ് മുറികള്‍ അടച്ച് അധികൃതര്‍ പോയതിനെ തുടര്‍ന്ന് ഏഴുവയസുകാരന്‍ കുടുങ്ങിയത് ഏഴുമണിക്കൂര്‍ നേരം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ക്ലാസില്‍ കുട്ടികള്‍ ഉണ്ടോ എന്ന് പരിശോധിക്കാതെ, സ്‌കൂളിലെ ക്ലാസ് മുറികള്‍ അടച്ച് അധികൃതര്‍ പോയതിനെ തുടര്‍ന്ന് ഏഴുവയസുകാരന്‍ കുടുങ്ങിയത് ഏഴുമണിക്കൂര്‍ നേരം. സമയമായിട്ടും കുട്ടി വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം ആരംഭിച്ചതോടെയാണ് കുട്ടി ക്ലാസ് മുറിയില്‍ ഉണ്ടെന്ന കാര്യം ശ്രദ്ധിക്കാതെ അധികൃതര്‍ വാതില്‍ അടച്ചുപോയതായി കണ്ടെത്തിയത്. ക്ലാസ്മുറിയില്‍ കുട്ടി ഉറങ്ങിപ്പോകുകയായിരുന്നു. ഇത് ശ്രദ്ധിക്കാതെ ക്ലാസ് സമയം കഴിഞ്ഞപ്പോള്‍ അധികൃതര്‍ ക്ലാസ് മുറി അടച്ച് പോയത് കൊണ്ടാണ് കുട്ടി കുടുങ്ങിപ്പോയത്.

ഗോരഖ്പൂരിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം. മൂന്നാം ക്ലാസുകാരനെ കാണാതായതോടെയാണ് വീട്ടുകാര്‍ പരിഭ്രാന്തരായത്. സ്‌കൂള്‍ വിട്ട് വീട്ടില്‍ വരുന്ന സമയമായിട്ടും കുട്ടിയെ കാണാതെ വന്നതോടെ മാതാപിതാക്കള്‍ അന്വേഷിച്ച് ഇറങ്ങുകയായിരുന്നു. 

പൊലീസിനെ വിവരം അറിയിച്ചതിന് പിന്നാലെ മാതാപിതാക്കള്‍ സ്‌കൂളില്‍ എത്തി. സ്‌കൂളില്‍ കുട്ടിയെ തെരയുന്നതിനിടെ, ഏഴുവയസുകാരന്റെ കരച്ചില്‍ കേട്ടു. തുടര്‍ന്ന് പൊലീസ് വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്തുകയറി കുട്ടിയെ രക്ഷിക്കുകയായിരുന്നു. കുട്ടി ക്ലാസ് മുറിയില്‍ കിടന്ന് ഉറങ്ങുന്നത് ശ്രദ്ധിക്കാതെ, സ്‌കൂള്‍ സമയം കഴിഞ്ഞപ്പോള്‍ അധികൃതര്‍ വാതില്‍ അടച്ചുപോകുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com