ബലാത്സംഗം ചെയ്തവന്റെ അമ്മയെ വെടിവച്ച് വീഴ്ത്തി 16കാരി; അറസ്റ്റില്‍

യുവതിയുടെ മകന്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ബലാത്സംഗക്കേസിലെ പ്രതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയില്ല.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ബലാത്സംഗം ചെയ്ത കൗമാരക്കാരന്റെ അമ്മയെ വെടിവച്ച പതിനാറുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് വൈകീട്ടാണ് പെണ്‍കുട്ടി 50കാരിയെ വെടിവച്ചതെന്ന് പൊലീസ് പറഞ്ഞു.

ഡല്‍ഹിയിലെ ഭജന്‍പുര മേഖലയില്‍ പലചരക്ക് കട നടത്തുന്ന സ്ത്രീയെയാണ് പെണ്‍കുട്ടി വെടിവച്ചതെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ മകന്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ബലാത്സംഗക്കേസിലെ പ്രതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയില്ല.

2021ലാണ് കൗമാരക്കാരന്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. വെടിവയ്പില്‍ പരിക്കേറ്റ സത്രീയെ ഡല്‍ഹി ജിടിബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com