പ്രധാനമന്ത്രി നരേന്ദ്രമോദി , ഫയല്‍ ചിത്രം: എഎന്‍ഐ
പ്രധാനമന്ത്രി നരേന്ദ്രമോദി , ഫയല്‍ ചിത്രം: എഎന്‍ഐ

'അഗ്നിവീര'രുമായി പ്രധാനമന്ത്രിയുടെ വെര്‍ച്വല്‍ കൂടിക്കാഴ്ച, രാജ്‌നാഥും ഒപ്പം

കഴിഞ്ഞ വര്‍ഷം ജൂണ്‍പതിനാലിനാണ് സര്‍ക്കാര്‍ അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചത്.

ന്യൂഡല്‍ഹി: സായുധ  സേനയിലെ ഹൃസ്വകാല നിയമനമായ അഗ്നിവീര്‍ പദ്ധതിയിലൂടെ നിയമനം ലഭിച്ചവരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ആശയവിനിമയം നടത്തി. വെര്‍ച്വല്‍ മീറ്റിങ്ങ് വഴിയായിരുന്നു ആശയവിനിമയം.  പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും പങ്കെടുത്തതായി ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ജൂണ്‍പതിനാലിനാണ് സര്‍ക്കാര്‍ അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചത്. പതിനേഴര വയസ് പ്രായമായവരെ നാല് വര്‍ഷ കാലയളവില്‍ സൈന്യത്തിലേക്ക് നിയമിക്കുന്ന പദ്ധതിയാണ് അഗ്‌നിപഥ്. പിന്നീട് പ്രായപരിധി 25 വയസായി സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. 25% പേര്‍ക്കു 15 വര്‍ഷത്തേക്കു തുടര്‍നിയമനം ലഭിക്കും.

സൈന്യത്തിന്റെ പ്രൊഫഷനലിസം നശിപ്പിക്കുന്ന പദ്ധതിയാണിതെന്ന വിമര്‍ശനവും ഇതിനെതിരെ വിവിധി കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയിരുന്നു.  പതിനേഴര വയസ്സുള്ള കുട്ടികളെ റിക്രൂട്ട് ചെയ്ത് കുറഞ്ഞ സമയം പരിശീലനം നല്‍കി സൈന്യത്തിലെടുക്കുന്നത് സൈനിക സേവനത്തിന്റെ ഗുണമേന്മയെ ബാധിക്കുമെന്നായിരുന്നു വിമര്‍ശനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com