ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയെ കെട്ടിപ്പിടിക്കാന്‍ ശ്രമം; പ്രവര്‍ത്തകര്‍ തള്ളിമാറ്റി; സുരക്ഷാവീഴ്ച; വീഡിയോ

ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിക്ക് സുരക്ഷ ഒരുക്കുന്നതില്‍ സിആര്‍പിഎഫ് വീഴ്ച വരുത്തിയെന്ന് കോണ്‍ഗ്രസ് ആരോപിച്ച ആഴ്ചകള്‍ പിന്നിടുമ്പോഴാണ് ഈ സംഭവം.
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം


ചണ്ഡിഗഡ്: ഭാരത് ജോഡോ യാത്രയ്ക്കിടെ സുരക്ഷാവ്യൂഹം മറികടന്ന് രാഹുല്‍ഗാന്ധിയെ ആലിംഗനം ചെയ്യാന്‍ യുവാവിന്റെ ശ്രമം. പഞ്ചാബിലെ ഷോഹിയാര്‍ പൂരില്‍ യാത്രയെത്തിയപ്പോഴായിരുന്നു സംഭവം. ആലിംഗനം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ തള്ളിമാറ്റുകയായിരുന്നു. 

സംഭവത്തിന്റെ വീഡിയോയില്‍ മഞ്ഞ ജാക്കറ്റ് ധരിച്ച ഒരാള്‍ രാഹുല്‍ ഗാന്ധിയെ ആലിംഗനം ചെയ്യാന്‍ ശ്രമിക്കുന്നത് കാണാം. അദ്ദേഹത്തിന്റെ തൊട്ടരികില്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവ് അദ്ദേഹത്തെ തള്ളിമാറ്റുകയായിരുന്നു.

ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിക്ക് സുരക്ഷ ഒരുക്കുന്നതില്‍ സിആര്‍പിഎഫ് വീഴ്ച വരുത്തിയെന്ന് കോണ്‍ഗ്രസ് ആരോപിച്ച ആഴ്ചകള്‍ പിന്നിടുമ്പോഴാണ് ഈ സംഭവം. വെള്ള ടീഷര്‍ട്ട് ധരിച്ച് യാത്ര തുടരുന്ന രാഹുല്‍ ഗാന്ധി യാത്രയിലുടനീളം ആളുകളുമായി സംവദിക്കുകയും അവര്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്യുന്നു. വലിയ ജനപങ്കാളിത്തമാണ് ഇതിനകം യാത്രയ്ക്ക് ലഭിച്ചത്.

അതേസമയം ഭാരത് ജോഡോ യാത്ര കശ്മീരില്‍ പ്രവേശിക്കാനിരിക്കേ, മുന്നറിയിപ്പമായി കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍. കശ്മീരിലെ ചില ഭാഗങ്ങളില്‍ രാഹുല്‍ ഗാന്ധി നടന്നുപോകരുതെന്നും കാറില്‍ സഞ്ചരിക്കണമെന്നുമാണ് സുരക്ഷാ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയത്. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മുന്നറിയിപ്പ്.

വ്യാഴാഴ്ചയാണ് ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരില്‍ പ്രവേശിക്കുക. കേന്ദ്ര സുരക്ഷാ ഏജന്‍സികളുടെ നേതൃത്വത്തില്‍ യാത്ര കടന്നുപോകുന്ന പ്രദേശങ്ങളില്‍ സുരക്ഷാ പരിശോധന തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. രാഹുല്‍ ഗാന്ധിയുടെ സുരക്ഷ ഉറപ്പാക്കാന്‍ വിശദമായ പദ്ധതിക്കാണ് രൂപം നല്‍കുന്നത്. ഇതിന്റെ ഭാഗമായാണ് കശ്മീരില്‍ ചില ഭാഗങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ നടന്നുപോകുന്നത് ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചത്. സുരക്ഷയെ കരുതി കാറില്‍ സഞ്ചരിക്കണമെന്നാണ് മുന്നറിയിപ്പ് നല്‍കിയത്.

ജനുവരില്‍ 25ന് ബനിഹാളില്‍ രാഹുല്‍ ഗാന്ധി ദേശീയ പതാക ഉയര്‍ത്തും. ജനുവരി 27നാണ് അനന്ത്‌നാഗ് വഴി രാഹുല്‍ ശ്രീനഗറില്‍ പ്രവേശിക്കുക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com