35 യാത്രക്കാര്‍ എയര്‍പോര്‍ട്ടില്‍; മണിക്കൂറുകള്‍ക്ക് മുമ്പേ വിമാനം പോയി; അന്വേഷണത്തിന് ഉത്തരവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th January 2023 11:13 AM  |  

Last Updated: 19th January 2023 11:13 AM  |   A+A-   |  

flight

ചിത്രം: എഎന്‍ഐ

 

ന്യൂഡല്‍ഹി: യാത്രക്കാരെ കയറ്റാതെ സിംഗപ്പൂരിലേക്കുള്ള വിമാനം പോയ സംഭവത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അമൃത്സര്‍ വിമാനത്താവളത്തില്‍ ബുധനാഴ്ചയായിരുന്നു സംഭവം. 35 യാത്രക്കാരെ കയറ്റാതെയാണ് വിമാനം പറന്നുയര്‍ന്നത്. 

സ്‌കൂട്ട് എയര്‍ലൈന്‍ വിമാനമാണ് യാത്രക്കാരെ കയറ്റാതെ പോയത്. വിമാനം പുറപ്പെടേണ്ട സമയം വൈകീട്ട് 7.55 ആണ്. എന്നാല്‍ മണിക്കൂറുകള്‍ക്ക് മുമ്പേ, വൈകീട്ട് മൂന്നു മണിക്ക് വിമാനം പോകുകയായിരുന്നു. 

ഇതേത്തുടര്‍ന്ന് വിമാനത്താവളത്തില്‍ കാത്തിരുന്ന യാത്രക്കാര്‍ പ്രതിഷേധിച്ചത് വന്‍ സംഘര്‍ഷത്തിന് ഇടയാക്കി. തുടര്‍ന്ന് യാത്രക്കാര്‍ അധികൃതര്‍ക്ക് പരാതി നല്‍കുകയായിരുന്നു. ഏകദേശം 280 യാത്രക്കാര്‍ സിംഗപ്പൂരിലേക്ക് പോകേണ്ടതായിരുന്നു, എന്നാല്‍ 250 ഓളം യാത്രക്കാര്‍ക്കു മാത്രമാണ് പോകാനായത്. 

30 ലേറെപ്പേര്‍ക്ക് വിമാനം നേരത്തെ പോയതിനാല്‍, പോകാനായില്ലെന്നും അമൃത്സര്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ പറഞ്ഞു. എന്നാല്‍ വിമാനത്തിന്റെ പുറപ്പെടുന്ന സമയം മാറ്റിയത് യാത്രക്കാരെ ഇമെയില്‍ മുഖേന അറിയിച്ചിരുന്നു എന്നാണ് വിമാനക്കമ്പനി അധികൃതര്‍ വിശദീകരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'കുറുപ്പ് മോഡല്‍' കൊലപാതകം; ആറുകോടി ഇന്‍ഷുറന്‍സ് തട്ടാന്‍ ക്രൂരകൃത്യം, തെലങ്കാനയിലെ സുകുമാരക്കുറുപ്പ് വലയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ