ഇന്ത്യയുടെ പുതിയ പാര്‍ലമെന്റ് മന്ദിരം ഇങ്ങനെയായിരിക്കും; കാണാം അകക്കാഴ്ചകള്‍

ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പാര്‍ലമെന്റ് കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകും.
ഇന്ത്യയുടെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ അകകാഴ്ചയുടെ രൂപരേഖാ ചിത്രം/ സെന്‍ട്രല്‍ വിസ്ത
ഇന്ത്യയുടെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ അകകാഴ്ചയുടെ രൂപരേഖാ ചിത്രം/ സെന്‍ട്രല്‍ വിസ്ത

ന്യഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ രേഖാചിത്രങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടു. നിര്‍മ്മാണം പുരോഗമിക്കുന്ന പുതിയമന്ദിരത്തിന്റെ ഉദ്ഘാടനം മാര്‍ച്ചില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായ പുതിയ പാര്‍ലമെന്റിന്റെ 64,500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള മന്ദിരത്തിന് നാലു നിലകളാണുള്ളത്. 

ടാറ്റ പ്രോജ്കട് ലിമിറ്റഡാണ് പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മ്മിക്കുന്നത്. 861. 9 കോടി രൂപയാണ് പദ്ധതിയുടെ കരാര്‍. നിലവില്‍ നിര്‍മാണപ്രവൃത്തികള്‍ ത്വരിതഗതിയില്‍ നടന്നുവരികയാണ്. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പാര്‍ലമെന്റ് കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകും. ബജറ്റിന്റെ രണ്ടാം ഭാഗം പുതിയ കെട്ടിടത്തില്‍ വെച്ചാകും നടത്തുക എന്നാണ് സൂചന. സെന്‍ട്രല്‍ വിസ്തയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ചിത്രങ്ങള്‍ പുറത്തു വിട്ടത്.

കേന്ദ്ര ഭവന നിര്‍മ്മാണ വകുപ്പിനാണ് കെട്ടിടത്തിന്റെ നിര്‍മ്മാണ മേല്‍നോട്ടം. ടാറ്റ പ്രൊജക്ട്‌സ് ലിമിറ്റഡ് ആണ് നിര്‍മാണം നടത്തുന്നത്. വലിയ ഹാളുകള്‍, ലൈബ്രറി, വിശാലമായ വാഹന പാര്‍ക്കിങ് സൗകര്യം തുടങ്ങിയവയൊക്കെ പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ ഭാഗമാണ്.

(ചിത്രങ്ങള്‍: സെന്‍ട്രല്‍ വിസ്ത)

888 സീറ്റുകളുള്ള ലോക്‌സഭാ ഹാള്‍ മയിലിന്റെ തീമിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. 2020ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണത്തിന് തറക്കല്ലിട്ടത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിനു മുകളില്‍ സ്ഥാപിച്ച കൂറ്റന്‍ ദേശീയ ചിഹ്നം കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com