ഭാരത് ജോഡോ യാത്രയുടെ സമാപനം; പങ്കെടുക്കില്ലെന്ന് ജെഡിയു
By സമകാലിക മലയാളം ഡെസ്‌ക് | Published: 26th January 2023 03:01 PM |
Last Updated: 26th January 2023 03:01 PM | A+A A- |

നിതീഷ് കുമാര്‍/ ഫയല്‍
ന്യൂഡല്‍ഹി: ജനുവരി 30 ന് ശ്രീനഗറില്‍ നടക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ജെഡിയു. നാഗാലാന്‍ഡിലെ തെരഞ്ഞെടുപ്പ് പ്രചരണം കണക്കിലെടുത്താണ് പരിപാടിയില്‍ പങ്കെടുക്കാത്തതെന്നാണ് പാര്‍ട്ടി വിശദീകരണം
നാഗാലാന്‍ഡിലെ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണവും ഭാരത് ജോഡോ യാത്രയുടെ സമാപനവും ഒരേ ദിവസമായതിനാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് അയച്ച കത്തില്‍ ജെഡിയു ദേശീയ പ്രസിഡന്റ് രാജീവ് രഞ്ജന്‍ സിങ് പറഞ്ഞു.
രാജ്യത്ത് ജനാധിപത്യ മൂല്യങ്ങള്‍ തകര്‍ച്ചയിലാണ്. ചരിത്രത്തിന്റെ ഭാഗമാകാനിരിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും രഞ്ജന്‍ സിങ് സിങ് പറഞ്ഞു. എന്നാല്‍ അതേ ദിവസം നാഗാലാന്‍ഡില്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കേണ്ടതിനാല്‍ അതിന് സാധിക്കില്ലെന്നും കത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ എസ് സി ഒ യോഗത്തിലേക്ക് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെയും ക്ഷണിച്ചേക്കും
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ