ഒഡീഷ ട്രെയിന്‍ അപകടം:  'അതീവദു:ഖം' രേഖപ്പെടുത്തി പ്രധാനമന്ത്രി; ദുരിതബാധിതര്‍ക്ക് സാധ്യമായതെല്ലാം ചെയ്യും

റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവുമായി സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയതായി പ്രധാനമന്ത്രി പറഞ്ഞു.
നരേന്ദ്ര മോദി
നരേന്ദ്ര മോദി


ന്യൂഡല്‍ഹി: ഒഡീഷയില്‍ ട്രെയിന്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 50 പേര്‍ മരിച്ചു. 300ലേറെ പരിക്കേറ്റു. സമീപകാലത്തുണ്ടായ ഏറ്റവും വലിയ ട്രെയിന്‍ അപകടമാണ് ബാലസോറിലുണ്ടായത്. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തെ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു. അപകടത്തില്‍ അതീവദു:ഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവുമായി സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയതായി പ്രധാനമന്ത്രി പറഞ്ഞു. ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കും. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും നരേന്ദ്രമോദി പറഞ്ഞു. അതേസമയം അപകടസ്ഥലത്തേക്ക് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് പുറപ്പെട്ടു.

ഷാലിമറില്‍നിന്ന് ചെന്നൈയിലേക്കു പോവുകയായിരുന്ന കൊല്‍ക്കത്ത  ചെന്നൈ കോറമണ്ഡല്‍ എക്‌സ്പ്രസാണ് പാസഞ്ചര്‍ ട്രെയിനിലിടിച്ചത്. അപകടത്തിനു പിന്നാലെ കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ 15 ബോഗികള്‍ പാളം തെറ്റിയെന്നാണ് വിവരം.

അപകടത്തില്‍ 50 പേര്‍ മരിച്ചതായി ഒഡീഷയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റെയില്‍വേ അധികൃതരോ സര്‍ക്കാരോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇരുനൂറിലധികം പേര്‍ മറിഞ്ഞ ബോഗികള്‍ക്കിടയില്‍ കുടുങ്ങിയതായാണ് വിവരം. ഇവരില്‍ പരുക്കേറ്റ 132 പേരെ രക്ഷപ്പെടുത്തി വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി ഒഡീഷ ചീഫ് സെക്രട്ടറി അറിയിച്ചു. അതേസമയം, മുന്നൂറിലധികം പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്.

രക്ഷാപ്രവര്‍ത്തനം രാത്രി വൈകിയും പുരോഗമിക്കുകയാണ്. പൊലീസും റെയില്‍വേ ഉദ്യോഗസ്ഥരും നാട്ടുകാരുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കാനായി മന്ത്രി പ്രമീള മല്ലിക്കിനെ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ചുമതലപ്പെടുത്തി. ബാലസോര്‍ ജില്ലാ കലക്ടറും സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്തിയ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, പ്രത്യേക സംഘത്തെ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാനായി ഒഡീഷയിലേക്ക് അയച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com