10 മീറ്റർ ഉയരത്തിൽ നിന്നും വീണ കരടിയുടെ നിറമെന്ത്? സോഷ്യൽമീഡിയയിൽ ഹിറ്റായ ചോദ്യത്തിന് ഉത്തരം പറഞ്ഞ് അധ്യാപകൻ

ഐഐടി, ജെഇഇ, നീറ്റ് പരീക്ഷകൾക്ക് പഠിക്കുന്ന വിദ്യാർഥികളോടാണ് അധ്യാപകന്റെ ചോദ്യം
നിഖിൽ ആനന്ദ്/  ചിത്രം ട്വിറ്റർ
നിഖിൽ ആനന്ദ്/ ചിത്രം ട്വിറ്റർ

കൗതുകമുള്ള പല കാര്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. അത്തരത്തിൽ കുഴപ്പിക്കുന്ന ഒരു ചോദ്യമാണ് ഇപ്പോൾ വൈറലാകുന്നത്. ചോദ്യം ഇതാണ്, 10 മീറ്റർ പൊക്കത്തിൽ നിന്ന് ഒരു കരടി താഴേക്ക് വീഴുന്നു, രണ്ടിന്റെ സ്‌ക്വയർറൂട്ട് (1.414) സെക്കൻഡുകളിലാണ് കരടി താഴെ വന്നു വീഴുന്നത്. അങ്ങനെയെങ്കിൽ കരടിയുടെ നിറം എന്താണ്?. 

ഐഐടി, ജെഇഇ, നീറ്റ് പരീക്ഷകൾക്ക് പഠിക്കുന്ന വിദ്യാർഥികളെ പരിശീലിപ്പിക്കുന്ന നിഖിൽ ആനന്ദ് എന്ന അധ്യാപകനാണ് ചോദ്യകർത്താവ്. വായിൽ തോന്നുന്നതെന്തും ചോദ്യമാക്കാമോയെന്ന് ചോദിക്കുന്നവരോട് ഈ ചോദ്യത്തിനുള്ള ഉത്തരവും നിഖിൽ വളരെ കൃത്യമായി പറഞ്ഞു മനസിലാക്കി തരുന്നുണ്ടെന്നതാണ് പ്രത്യേകത.

ഉത്തരം വെള്ളനിറം. ഇനി ഇത് എങ്ങനെ കണ്ടെത്തിയെന്ന് നോക്കാം. ന്യൂട്ടന്റെ ചലന ഇക്വേഷൻ അനുസരിച്ച് ഭൂഗുരുത്വ ത്വരണം എത്രയെന്ന് കണക്കുകൂട്ടി അതിൽ നിന്നും 10 മീറ്റർ പെർ സ്ക്വയർ സെക്കൻഡ് എന്ന ഉത്തരം ലഭിച്ചു.‌ ഭൂഗുരുത്വബലം ഭൂമിയിൽ 9.8 മുതൽ 10 മീറ്റർ പെർ സ്ക്വയർ സെക്കൻഡ് വരെയുണ്ട്.  ഇതിൽ ധ്രുവപ്രദേശത്തിലാണ് 10 എന്ന മൂല്യം ഉള്ളത്. അതിനാൽ കരടി വീണത് ധ്രുവപ്രദേശത്താണെന്ന് മനസിലാക്കാം. ധ്രുവപ്രദേശത്തുള്ളത് ധ്രുവക്കരടികളാണ്. ഇവയുടെ നിറം വെള്ളയാണ്. 

നിഖിലിന്റെ ചോദ്യവും ഉത്തരം വന്ന വഴിയും കേട്ട് ഞെട്ടിയിരിക്കുകയാണ് സമൂഹമാധ്യമം. വിഡിയോയ്ക്ക് താഴെ രസകരമായ നിരവധി കമന്റുകളും വന്നു. ഏതാണ്ട് ഒരുലക്ഷത്തിലധികം ആളുകൾ വിഡിയോ കണ്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com