'പഠനം മാത്രമല്ല വേണ്ടത്'- മാർച്ചിൽ തന്നെ പുതിയ അധ്യയന വർഷം തുടങ്ങരുത്; സ്കൂളുകൾക്ക് കർശന നിർദ്ദേശവുമായി സിബിഎസ്ഇ
By സമകാലിക മലയാളം ഡെസ്‌ക് | Published: 18th March 2023 08:31 PM |
Last Updated: 18th March 2023 08:31 PM | A+A A- |

പ്രതീകാത്മക ചിത്രം/ ഫയൽ
ന്യൂഡൽഹി: ഏപ്രിൽ മാസത്തിന് മുൻപ് തന്നെ പുതിയ അധ്യയന വർഷം തുടങ്ങരുതെന്ന് സ്കൂളുകൾക്ക് കർശന നിർദ്ദേശം നൽകി സിബിഎസ്ഇ. കേരളത്തിലടക്കം ചില സംസ്ഥാനങ്ങളിൽ മാർച്ച് മാസത്തിൽ തന്നെ പുതിയ അധ്യയന വർഷം തുടങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് കർശന നിർദ്ദേശവുമായി സിബിഎസ്ഇ രംഗത്തെത്തിയത്.
മാർച്ചിൽ തന്നെ പുതിയ അധ്യയന വർഷം തുടങ്ങുന്നത് വിദ്യാർത്ഥികൾക്കിടയിൽ സമ്മർദ്ദത്തിനും തളർച്ചയ്ക്കും കാരണമാകുമെന്ന് സിബിഎസ്ഇ ചൂണ്ടിക്കാട്ടുന്നു. പഠനം നാത്രമല്ല വിദ്യാർത്ഥികളുടെ പാഠ്യേതര പ്രവർത്തനങ്ങളും പ്രധാനമാണെന്നും അധികൃതർ വ്യക്തമാക്കി.
ചില അഫിലിയേറ്റഡ് സ്കൂളുകൾ അവരുടെ അക്കാദമിക് സെഷൻ വളരെ നേരത്തെ തന്നെ ആരംഭിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് നല്ല പ്രവണതയല്ല. ഇത്തരം നടപടികൾ വിദ്യാർത്ഥികളിൽ അധിക സമ്മർദ്ദമുണ്ടാക്കുന്നു. പത്ത്, പന്ത്രണ്ട് ക്ലാസുകൾക്കാണ് ഈ രീതിയിൽ മാർച്ച് മാസത്തിൽ തന്നെ അടുത്ത അധ്യയന വർഷത്തിലേക്കുള്ള ക്ലാസുകൾ തുടങ്ങുന്നത്.
ഇത് വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട മറ്റു അവസരങ്ങൾ ഇല്ലാതെയാക്കുന്നു. പാഠ്യേതര നെൈപുണ്യ വികസനത്തിനുള്ള പരിശീലനങ്ങളെയും ഇത് ബാധിക്കുന്നുവെന്നും അതിനാൽ ബോർഡ് നിർദ്ദേശിക്കുന്ന സമയക്രമത്തിൽ ക്ലാസുകൾ തുടങ്ങണമെന്നും സിബിഎസ്ഇ ഇറക്കിയ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
പല സ്കൂളുകളും മാർച്ച് മാസത്തിൽ ക്ലാസുകൾ തുടങ്ങിയതിനെതിരെ വലിയ പരാതികൾ ഉയർന്നിരുന്നു. പാഠഭാഗങ്ങൾ വേഗത്തിൽ തീർക്കാനാണ് ഈ നടപടിയെന്നാണ് സ്കൂളുകൾ വിശദീകരിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
രാജസ്ഥാനില്‍ പുതിയ 19 ജില്ലകള്‍ കൂടി; തെരഞ്ഞെടുപ്പു വര്‍ഷത്തില്‍ പ്രഖ്യാപനം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ