തമിഴ്‌നാട്ടില്‍ പടക്കശാലയില്‍ സ്‌ഫോടനം; എട്ടുപേര്‍ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd March 2023 03:09 PM  |  

Last Updated: 22nd March 2023 03:09 PM  |   A+A-   |  

fire_crakes

കാഞ്ചിപുരം പടക്കശാലയില്‍ ഉണ്ടായ തീയണയ്ക്കുന്ന ഫയര്‍ഫോഴ്‌സ്/ ട്വിറ്റര്‍

 

ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചിപുരത്ത് പടക്കശാലയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ എട്ടുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ
13 പേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് തീയണച്ചത്.തീപിടിത്തിന്റെ കാരണം അറിവായിട്ടില്ല. അപകടം നടക്കുമ്പോള്‍ 25 പേര്‍ അവിടെ ജോലി ചെയ്തിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

വേഷം മാറി ബൈക്കിലും കാറിലും യാത്ര; അമൃത്പാല്‍ സിങിന്റെ വ്യത്യസ്ത ചിത്രങ്ങള്‍ പുറത്തുവിട്ട് പൊലീസ്; തിരച്ചില്‍ തുടരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ