"പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ട് പെൺകുട്ടികളുടെ ഭാവിക്ക് അപകടം, നമ്മുടെ സംസ്കാരമല്ല"

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th May 2023 10:53 AM  |  

Last Updated: 14th May 2023 10:55 AM  |   A+A-   |  

pre-wedding

പ്രതീകാത്മീക ചിത്രം

 

റായ്പൂർ: വിവാഹത്തിന് മുമ്പ് ഫോട്ടോയും വിഡിയോയും ചിത്രീകരിക്കുന്ന പ്രവണത പെൺകുട്ടികളുടെ ഭാവിക്ക് അപകടകരമാണെന്ന് ഛത്തീസ്​ഗഡ് വനിതാ കമ്മീഷൻ അധ്യക്ഷ ഡോ. കിരൺമയി നായക്. "പ്രീ വെഡ്ഡിംഗ് ഷൂട്ടുകൾ പെൺകുട്ടികളുടെ ഭാവിക്ക് അപകടകരമാണ്, ഇത് നമ്മുടെ സംസ്കാരമല്ല", കമ്മീഷനിൽ വാദം കേൾക്കാനെത്തിയ ഒരു കേസ് പരാമർശിച്ച് കിരൺമയി പറഞ്ഞു.

വരൻ വിവാഹത്തിൽ നിന്ന് പിന്മാറിയതുമായി ബന്ധപ്പെട്ട് കമ്മീഷനിൽ ലഭിച്ച പരാതിയെക്കുറിച്ച് വിശദീകരിച്ചാണ് പ്രീ വെഡ്ഡിം​ഗ് ഫോട്ടോഷൂട്ടിനേക്കുറിച്ച് കിരൺമയി സംസാരിച്ചത്. വിവാഹത്തിന് മുമ്പുള്ള ഷൂട്ടിങ് ഒക്കെ കഴിഞ്ഞാണ് ബന്ധം തകർന്നത്. "വിവാഹത്തിൽ നിന്ന് പിന്മാറിയപ്പോൾ പെൺകുട്ടിയുടെ വീട്ടുകാർ വിവാഹ ഒരുക്കങ്ങൾക്കായി ചെലവഴിച്ച പണം തിരികെ നൽകാൻ വരന്റെ വീട്ടുകാർ വിസമ്മതിച്ചു. യുവാവിനൊപ്പമുള്ള പോട്ടോകളെക്കുറിച്ചും ആ പെൺകുട്ടിക്ക് ആശങ്കയുണ്ടായിരുന്നു. കമ്മീഷൻ ഇടപെട്ട് പണം തിരികെ നൽകി. എല്ലാ ഫോട്ടോകളും വിഡിയോകളും ഡിലീറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കിയിട്ടുമുണ്ട്", കിരൺമയി പറഞ്ഞു. 

"നമ്മുടെ നാട്ടിൽ ഈ സംസ്‌കാരം ഇല്ല, ആളുകൾ തെറ്റായ ദിശയിലേക്കാണ് ഇപ്പോൾ പോകുന്നത്, ഇത് ഭാവിയിൽ അപകടകരമായി മാറും. ഇത്തരത്തിൽ ഒരുപാട് കേസുകൾ കമ്മീഷനിൽ വരാറുണ്ട്. അതുകൊണ്ടാണ് പ്രീ-വെഡ്ഡിംഗ് ഫോട്ടോഷൂട്ടുകൾ പെൺകുട്ടികളുടെ ഭാവിക്ക് അപകടമാണെന്ന് ഞാൻ പ്രസ്താവന ഇറക്കിയത്", കിരൺമയി കൂട്ടിച്ചേർത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കാഴ്‌ച്ചക്കാരെ കൂട്ടാൻ മനപ്പൂർവം വിമാനം ഇടിച്ചിറക്കി; യു‍ട്യൂബർക്ക് 20 വർഷത്തെ തടവുശിക്ഷ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ