മുംബൈ ഭീകരാക്രമണം; തഹാവൂര്‍ റാണെയെ ഇന്ത്യക്ക് കൈമാറും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th May 2023 10:27 AM  |  

Last Updated: 19th May 2023 10:27 AM  |   A+A-   |  

Tahawwur_Rana

തഹാവൂര്‍ റാണ/ എഎന്‍ഐ

 

ന്യൂയോര്‍ക്ക്:  2008ലെ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയും പാക് വംശജനുമായ കനേഡിയന്‍ വ്യാപാരി തഹാവൂര്‍ റാണയെ ഇന്ത്യയ്ക്കു കൈമാറാന്‍ യുഎസ് കോടതി അനുമതി നല്‍കി. വര്‍ഷങ്ങളായി ഇന്ത്യനടത്തി വന്ന നിയമപ്പോരട്ടത്തിന്റെ വിജയമാണിത്.

നവംബര്‍ 26ന് 166 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തില്‍ ഇന്ത്യ തേടുന്ന കുറ്റവാളിയാണ് റാണ.  കലിഫോര്‍ണിയയിലെ ജില്ലാ കോടതി മജിസ്‌ട്രേട്ട് ജാക്വിലിന്‍ ചൂല്‍ജിയാനാണ് ഉത്തരവിട്ടത്. ലൊസാഞ്ചലസ് ഡൗണ്‍ടൗണിലെ ജയിലില്‍ കഴിയുന്ന റാണയ്ക്ക് അപ്പീല്‍ നല്‍കാമെങ്കിലും മേല്‍ക്കോടതികളും തീരുമാനം ശരിവയ്ക്കാനാണു സാധ്യത. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം 22ന് യുഎസ് സന്ദര്‍ശിക്കാനിരിക്കെയാണിത്.

മുംബൈ ഭീകരാക്രമണക്കേസില്‍ പ്രതിയായ യുഎസ് പൗരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ അടുത്ത കൂട്ടാളിയായ റാണയ്ക്കു ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന ഇന്ത്യയുടെ വാദം അംഗീകരിച്ചാണ് റാണയെ കൈമാറാന്‍ യുഎസ് തീരുമാനിച്ചത്. റാണയെ അറസ്റ്റ് ചെയ്യണമെന്ന് 2020 ജൂണ്‍ 10നാണ് ഇന്ത്യ ആവശ്യപ്പെട്ടത്. റാണയെ ഇന്ത്യ നേരത്തേ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ബക്കറ്റുമായി സ്കൂട്ടറിൽ കറങ്ങി യൂട്യൂബറുടേയും യുവതിയുടേയും കുളി; വിഡിയോ വൈറൽ; നടപടിയുമായി പൊലീസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ