അധിക്ഷേപ പരാമര്‍ശം: ബിജെപിയുടെ ദിലീപ് ഘോഷിനും കോണ്‍ഗ്രസിന്റെ സുപ്രിയ ശ്രീനാതെയ്ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

മമതയ്ക്കെതിരെയായിരുന്നു ദിലീപ് ഘോഷ് മോശം പരാമർശം നടത്തിയത്
സുപ്രിയ ശ്രീനാതെ, ദിലീപ് ഘോഷ്
സുപ്രിയ ശ്രീനാതെ, ദിലീപ് ഘോഷ് ഫെയ്സ്ബുക്ക് ചിത്രം

ന്യൂഡല്‍ഹി: മോശം പരാമര്‍ശം നടത്തിയതിന് ബിജെപി നേതാവ് ദിലീപ് ഘോഷിനും കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനാതെയ്ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തിനാണ് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റായ ദിലീപ് ഘോഷിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ താക്കീത് നല്‍കിയത്.

ബോളിവുഡ് നടിയും മാണ്ഡ്യയിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ കങ്കണ റണാവത്തിനെതിരായ അധിക്ഷേപ പരാമര്‍ശത്തിലാണ് കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനാതെയ്ക്ക് താക്കീത് ലഭിച്ചത്. കങ്കണയുടെ ലോക്‌സഭാ സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനത്തിന് പിന്നാലെ, സുപ്രിയ ശ്രിനാതെ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ കങ്കണയുടെ ചിത്രം പങ്കുവയ്ക്കുകയും, കങ്കണയെ വളരെ നിന്ദ്യമായ രീതിയില്‍ അപഹസിക്കുന്ന പരാമര്‍ശം പോസ്റ്റ് ചെയ്യുകയുമായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സുപ്രിയ ശ്രീനാതെ, ദിലീപ് ഘോഷ്
ജയിലില്‍ ഗീതയും രാമായണവും വേണം, മരുന്നുകള്‍ തുടരാന്‍ അനുവദിക്കണം; ജഡ്ജിയോട് കെജരിവാള്‍

പെരുമാറ്റച്ചട്ടം ലംഘിച്ചതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ ഇരുവര്‍ക്കും നോട്ടീസ് നല്‍കിയിരുന്നു. ഇരുവരും വ്യക്തിപരമായ പരാമര്‍ശമാണ് നടത്തിയത്. ഇതു തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണ്. തുടര്‍ന്നുള്ള പൊതുപരിപാടികളില്‍ നല്ല ഭാഷ ഉപയോഗിക്കണണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ താക്കീതില്‍ വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരു നേതാക്കളുടേയും പ്രസംഗങ്ങള്‍ നിരീക്ഷിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com