'അവന് ശേഷിയില്ല, ഒരു കുഞ്ഞേയുള്ളു, എനിക്ക് ഏഴ് കുട്ടികള്‍ ഉണ്ട്'; കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരെ വിവാദ പരാമര്‍ശം

ഞാന്‍ വീണ്ടും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ മുഖ്യമന്ത്രിയോട് ചോദിക്കില്ല
അസമിലെ ധുബ്രിയില്‍ തനിക്കെതിരെ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റാക്കിബുള്‍ ഹുസൈനെതിരെ വിവാദപരാമര്‍ശവുമായി സിറ്റിങ് എംപിയും ഓള്‍ ഇന്ത്യാ ഡെമോക്രാറ്റിക് ഫ്രണ്ട് നേതാവുമായി ബദറൂദ്ദീന്‍ അജ്മല്‍
അസമിലെ ധുബ്രിയില്‍ തനിക്കെതിരെ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റാക്കിബുള്‍ ഹുസൈനെതിരെ വിവാദപരാമര്‍ശവുമായി സിറ്റിങ് എംപിയും ഓള്‍ ഇന്ത്യാ ഡെമോക്രാറ്റിക് ഫ്രണ്ട് നേതാവുമായി ബദറൂദ്ദീന്‍ അജ്മല്‍

ഗുവാഹത്തി: അസമിലെ ധുബ്രിയില്‍ തനിക്കെതിരെ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റാക്കിബുള്‍ ഹുസൈനെതിരെ വിവാദപരാമര്‍ശവുമായി സിറ്റിങ് എംപിയും ഓള്‍ ഇന്ത്യാ ഡെമോക്രാറ്റിക് ഫ്രണ്ട് നേതാവുമായി ബദറൂദ്ദീന്‍ അജ്മല്‍. 'അവന് ശക്തിയില്ല. ഒരു കുഞ്ഞിനെ മാത്രമമെ ജനിപ്പിച്ചിട്ടുള്ളു. എനിക്ക് ഏഴ് കുട്ടികളുണ്ട്. അവരില്‍ ചിലര്‍ ഇപ്പോഴും ചെറുപ്പമാണ്. ഞാന്‍ വീണ്ടും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ മുഖ്യമന്ത്രിയോട് ചോദിക്കില്ലെന്നും' അദ്ദേഹം പറഞ്ഞു.

നേരത്തെ മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ബദറൂദ്ദിന്‍ അജ്മലിനെതിരെ രംഗത്തുവന്നിരുന്നു. വിവാഹം കഴിക്കുകയാണെങ്കില്‍ പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് ആകണമെന്നായിരുന്നു ഹിമന്തയുടെ പ്രതികരണം. യൂണിഫോം സിവില്‍കോഡ് നടപ്പിലാക്കുന്നതോടെ ബഹുഭാര്യാത്വം നിയമവിരുദ്ധമാകുമെന്നതിനാല്‍ പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് വിവാഹം കഴിക്കണമെന്ന് തെരഞ്ഞെടുപ്പ് യോഗത്തില്‍ മുഖ്യമന്ത്രി ബദറുദ്ദീന്‍ അജ്മലിനെ പരിഹസിച്ചിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം യൂണിഫോം സിവില്‍ കോഡ് നിലവില്‍ വരും. ഒന്നിലധികം വിവാഹം കഴിച്ചാല്‍ ജയിലില്‍ കഴിയേണ്ടിവരുമെന്നും ശര്‍മ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റാക്കിബുള്‍ ഹുസൈന്‍ ബദറുദ്ധീന്‍ അജ്മലിനെ പഴയ പുലിയെന്ന് വിശേഷപ്പിച്ചതിന് പിന്നാലെയായിരുന്നു എഐയുഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രതികരണം. മൂന്ന് ഘട്ടങ്ങളിലായാണ് അസമില്‍ വോട്ടെടുപ്പ്. ഒന്നാം ഘട്ടം ഏപ്രില്‍ 19നും രണ്ടാംഘട്ടം ഏപ്രില്‍ 26നും അവസാനഘട്ടം മെയ് ഏഴിനും നടക്കും. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.

അസമിലെ ധുബ്രിയില്‍ തനിക്കെതിരെ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റാക്കിബുള്‍ ഹുസൈനെതിരെ വിവാദപരാമര്‍ശവുമായി സിറ്റിങ് എംപിയും ഓള്‍ ഇന്ത്യാ ഡെമോക്രാറ്റിക് ഫ്രണ്ട് നേതാവുമായി ബദറൂദ്ദീന്‍ അജ്മല്‍
അധിക്ഷേപ പരാമര്‍ശം: ബിജെപിയുടെ ദിലീപ് ഘോഷിനും കോണ്‍ഗ്രസിന്റെ സുപ്രിയ ശ്രീനാതെയ്ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com