ഗ്യാന്‍വാപിയില്‍ പൂജ നടത്തുന്നതിനുള്ള അനുമതി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
​ഗ്യാൻവാപി മസ്ജിദ്
​ഗ്യാൻവാപി മസ്ജിദ് എഎൻഐ

ലഖ്‌നൗ: കാശി വിശ്വനാഥക്ഷേത്രത്തിനോടു ചേര്‍ന്നുള്ള ഗ്യാന്‍വാപി പള്ളിയിലെ നിലവറയില്‍ ഹിന്ദുവിഭാഗത്തിന് പൂജ നടത്താന്‍ അനുമതി നല്‍കിയ വാരാണസി ജില്ലാ കോടതി ഉത്തരവിന് സ്റ്റേ അനുവദിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. പൂജ നടക്കുന്ന നിലവറയിലേക്കുള്ള പ്രവേശന സ്ഥലവും മുസ്ലീങ്ങള്‍ പ്രാര്‍ത്ഥിക്കുന്ന സ്ഥലവും വ്യത്യസ്തമാണെന്ന് കോടതി നിരീക്ഷിച്ചു.

​ഗ്യാൻവാപി മസ്ജിദ്
'അവന് ശേഷിയില്ല, ഒരു കുഞ്ഞേയുള്ളു, എനിക്ക് ഏഴ് കുട്ടികള്‍ ഉണ്ട്'; കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരെ വിവാദ പരാമര്‍ശം

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഇരു സമുദായക്കാര്‍ക്കും മതപരമായ പ്രാര്‍ത്ഥനകള്‍ നടത്താന്‍ കഴിയുംവിധം ഗ്യാന്‍വാപി പരിസരത്ത് തല്‍സ്ഥിതി നിലനിര്‍ത്താനും കോടതി ഉത്തരവിട്ടു. മുസ്ലീങ്ങള്‍ക്ക് തടസ്സമില്ലാതെ പ്രാര്‍ത്ഥന നടത്താന്‍ സാധിക്കുന്നുണ്ടെന്നും ഹിന്ദുക്കള്‍ പൂജ അര്‍പ്പിക്കുന്നത് നിലവറയുടെ പരിസരത്ത് മാത്രമാണെന്നും കോടതി നിരീക്ഷിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2024 ജനുവരി 31 ലെ ഉത്തരവിനനുസൃതമായി ഹിന്ദുക്കള്‍ക്ക് പൂജ നടത്തുന്നത് തുടരാം. തെക്കുവശത്തു നിന്ന് പ്രവേശിക്കുന്ന ഹിന്ദുക്കള്‍ നിലവറയില്‍ പ്രാര്‍ത്ഥിക്കുകയും മുസ്ലീങ്ങള്‍ വടക്കുഭാഗത്ത് നമസ്‌കരിക്കുകയും ചെയ്യും. കേസില്‍ അന്തിമവിധി വരുന്നത് വരെ ഈ ക്രമീകരണം തുടരണമെന്നും ബെഞ്ച് വ്യക്തമാക്കി. മുസ്ലിം കക്ഷികള്‍ സമര്‍പ്പിച്ച അപ്പീലില്‍ മറുവിഭാഗത്തിന് കോടതി നോട്ടീസ് അയച്ചു. ജൂലൈയില്‍ വിഷയം പരിഗണിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com