കടപ്പയില്‍ വൈഎസ് ശര്‍മിള; കോണ്‍ഗ്രസിന്റെ പത്താംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു; അമേഠിയിലും റായ്ബറേലിയിലും സസ്‌പെന്‍സ് തുടരുന്നു

പത്താംഘട്ട സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലും കോണ്‍ഗ്രസിന്റെ വിഐപി മണ്ഡലങ്ങളായ അമേഠിയിലെയും റായ്ബറേലിയിലെയും സ്ഥാനാര്‍ഥികള്‍ ആരെന്ന കാര്യത്തില്‍ സസ്‌പെന്‍സ് തുടരുകയാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പത്താംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്.
ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പത്താംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്.

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പത്താംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. പതിനേഴ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. ബിഹാറിലെ കിഷന്‍ ഗഞ്ചില്‍ മുഹമ്മദ് ജാവേദും കത്തിഹാറില്‍ താരിഖ് അന്‍വറുമാണ് സ്ഥാനാര്‍ഥികള്‍.

വൈഎസ് ശര്‍മിള ആന്ധ്രാപ്രദേശിലെ കടപ്പയിലും എംഎം പള്ളം രാജു കാക്കിനഡയിലും മത്സരിക്കും. ഒഡീഷയിലെ എട്ടുസീറ്റുകളിലും ആന്ധ്രാപ്രദേശിലെ അഞ്ച് സീറ്റുകളിലും ബീഹാറിലെ മൂന്ന് സീറ്റുകളിലും പശ്ചിമ ബംഗാളിലെ ഒരു സീറ്റിലുമാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബിഹാറില്‍ അന്‍വറിനും ജാവേദിനും പുറമെ ഭഗല്‍പൂരില്‍ നിന്ന് എംഎല്‍എയായ അജീത് ശര്‍മയുമാണ് സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിച്ച മറ്റൊരാള്‍. ഇതുവരെ കോണ്‍ഗ്രസ് 228 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. പത്താംഘട്ട സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലും കോണ്‍ഗ്രസിന്റെ വിഐപി മണ്ഡലങ്ങളായ അമേഠിയിലെയും റായ്ബറേലിയിലെയും സ്ഥാനാര്‍ഥികള്‍ ആരെന്ന കാര്യത്തില്‍ സസ്‌പെന്‍സ് തുടരുകയാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പത്താംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്.
ആറ് മാസം അന്വേഷിച്ചിട്ടും ഒരു തെളിവും ഇല്ല; ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ സഞ്ജയ് സിങിന് ജാമ്യം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com