രാജ്യത്ത് രണ്ടര മാസം കൊടും ചൂട്, 20 ദിവസം വരെ നീളുന്ന ഉഷ്ണ തരം​ഗം; മുന്നറിയിപ്പ്

ജൂൺ വരെ കൊടും ചൂട് അനുഭവപ്പെടുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്
പ്രതീകാത്മകം
പ്രതീകാത്മകംഫയല്‍

ന്യൂഡൽഹി: രാജ്യത്ത്, വരുന്ന രണ്ടര മാസം ചൂട് കൂടുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര ഭൗമ മന്ത്രാലയം. തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ സംസ്ഥാനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നു നിർദ്ദേശമുണ്ട്. 20 ദിവസം വരെ നീണ്ടേക്കാവുന്ന ഉഷ്ണ തരം​ഗ സാധ്യതയുമുണ്ട്.

ഈ മാസം മുതൽ ജൂൺ വരെയാണ് കൊടും ചൂട് അനുഭവപ്പെടുകയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാജ്യത്തിന്റെ ഭൂരിഭാ​ഗം മേഖലകളിലും സാധാരണയിലും ഉയർന്ന താപനില അനുഭവപ്പെടും. പടിഞ്ഞാറൻ ഹിമാലയൻ മേഖല, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ, വടക്കൻ ഒഡിഷ എന്നിവിടങ്ങളിലും താപനില ഉയർന്നേക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഗുജറാത്ത്, മധ്യ മഹാരാഷ്ട്ര, വടക്കൻ കർണാടക, രാജസ്ഥാൻ, ഒഡിഷ, വടക്കൻ ഛത്തീസ്​ഗഢ്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലായിരിക്കും ഉഷ്ണ തരം​ഗം കാര്യമായി ബാധിക്കുക. 10 മുതൽ 20 ദിവസം വരെ ഇവിടങ്ങളിൽ ഉഷ്ണ തരം​ഗം കാര്യമായി ബാധിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

പ്രതീകാത്മകം
'വോട്ടിങ് യന്ത്രത്തിനൊപ്പം മുഴുവന്‍ വിവിപാറ്റും കൂടി എണ്ണണം'; തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com