തയ്യല്‍ക്കടയിലുണ്ടായ തീപിടിത്തത്തില്‍ ഏഴ് പേര്‍ ശ്വാസം മുട്ടിമരിച്ചു; അന്വേഷണം; വീഡിയോ

മൂന്ന് സ്ത്രീകളും രണ്ടുകുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
മഹാരാഷ്ട്രയിലെ ഛത്രപതി സംബാജി നഗറിലെ തയ്യല്‍ക്കടയിലുണ്ടായ തീപിടിത്തത്തില്‍ ഏഴുപേര്‍ ശ്വാസംമുട്ടി മരിച്ചു.
മഹാരാഷ്ട്രയിലെ ഛത്രപതി സംബാജി നഗറിലെ തയ്യല്‍ക്കടയിലുണ്ടായ തീപിടിത്തത്തില്‍ ഏഴുപേര്‍ ശ്വാസംമുട്ടി മരിച്ചു. പിടിഐ

മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംബാജി നഗറിലെ തയ്യല്‍ക്കടയിലുണ്ടായ തീപിടിത്തത്തില്‍ ഏഴുപേര്‍ ശ്വാസംമുട്ടി മരിച്ചു. മൂന്ന് സ്ത്രീകളും രണ്ടുകുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. കടയുടെ മുകള്‍നിലയില്‍ താമസിച്ചിരുന്നവരാണ് മരിച്ചത്. പുലര്‍ച്ചെ നാലുമണിയോടെയാണ് തുണിക്കടയില്‍ തീപിടിത്തമുണ്ടായത്.

പുലര്‍ച്ചെ നാല് മണിയോടെ ഛത്രപതി സംബാജിനഗറിലെ കന്റോണ്‍മെന്റ് ഏരിയയിലെ ഒരു തുണിക്കടയില്‍ തീപിടിത്തമുണ്ടായതെന്ന് ഔറംഗബാദ് പൊലീസ് കമ്മീഷണര്‍ മനോജ് ലോഹ്യ പറഞ്ഞു. തീ ആളിപ്പടര്‍ന്നില്ലെങ്കിലും ശ്വാസം മുട്ടിയാണ് ഏഴുപേര്‍ മരിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തീപിടിത്തത്തെക്കുറിച്ച് വിവരം അറിഞ്ഞ ഉടന്‍ അഗ്നിശമനസേനാംഗങ്ങള്‍ സ്ഥലത്തെത്തി. തീ പൂര്‍ണമായി അണച്ചതായി ഉദ്യേഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായി പൊലീസ് അറിയിച്ചു.

മഹാരാഷ്ട്രയിലെ ഛത്രപതി സംബാജി നഗറിലെ തയ്യല്‍ക്കടയിലുണ്ടായ തീപിടിത്തത്തില്‍ ഏഴുപേര്‍ ശ്വാസംമുട്ടി മരിച്ചു.
സഫാരി ജീപ്പുകള്‍ക്ക് അരികില്‍ പശു; പാഞ്ഞെത്തി പിടികൂടി കടുവ, അമ്പരന്ന് സഞ്ചാരികള്‍- വീഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com