സഫാരി ജീപ്പുകള്‍ക്ക് അരികില്‍ പശു; പാഞ്ഞെത്തി പിടികൂടി കടുവ, അമ്പരന്ന് സഞ്ചാരികള്‍- വീഡിയോ

മറ്റുള്ള ജീവികളെ പോലെ എളുപ്പം കണ്ടെത്താന്‍ കഴിയുന്ന മൃഗമല്ല കടുവ
സഫാരി ജീപ്പിൽ വനഭം​ഗി പകർത്തുന്ന സ‍ഞ്ചാരികൾ
സഫാരി ജീപ്പിൽ വനഭം​ഗി പകർത്തുന്ന സ‍ഞ്ചാരികൾവീഡിയോ സ്ക്രീൻഷോട്ട്

ജയ്പൂര്‍: മറ്റുള്ള ജീവികളെ പോലെ എളുപ്പം കണ്ടെത്താന്‍ കഴിയുന്ന മൃഗമല്ല കടുവ. ഇപ്പോള്‍ രാജസ്ഥാനിലെ രന്തംബോര്‍ നാഷണല്‍ പാര്‍ക്കില്‍ സഫാരിക്കിടെ വിനോദസഞ്ചാരികളുടെ ക്യാമറയില്‍ പതിഞ്ഞ കടുവയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

സഫാരി ജീപ്പുകളില്‍ യാത്ര ചെയ്തിരുന്ന വിനോദസഞ്ചാരികള്‍ ക്യാമറയില്‍ വനഭംഗി പകര്‍ത്തുന്നതിനിടെയാണ് കടുവ പാഞ്ഞെത്തിയത്. സഫാരി ജീപ്പുകള്‍ക്ക് അരികിലൂടെ പോകുകയായിരുന്ന പശുവിനെ ലക്ഷ്യമിട്ടാണ് കടുവ എത്തിയത്. കുറ്റിക്കാടിനുള്ളില്‍ നിന്ന് പാഞ്ഞെത്തിയ കടുവ പശുവിനെ പിടികൂടുന്നതാണ് വീഡിയോയിലുള്ളത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കടുവയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പശു ഒരുപാട് ശ്രമിച്ചു. പശുവിന് പിന്നീട് എന്തുസംഭവിച്ചു എന്ന കാര്യം വ്യക്തമല്ല. ഇത് കണ്ട വിനോദസഞ്ചാരികള്‍ അമ്പരന്ന് നില്‍ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഈ ദൃശ്യങ്ങള്‍ രന്തംബോര്‍ നാഷണല്‍ പാര്‍ക്കും സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

സഫാരി ജീപ്പിൽ വനഭം​ഗി പകർത്തുന്ന സ‍ഞ്ചാരികൾ
പാര്‍ക്ക് ചെയ്ത് ട്രെയിന്‍ പോകാന്‍ കാത്തുനിന്നു; ബൈക്കിന്റെ ഫ്യുവല്‍ ടാങ്കില്‍ പത്തി വിടര്‍ത്തി മൂര്‍ഖന്‍, അമ്പരപ്പ്- വീഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com