ഉത്തര്‍പ്രദേശില്‍ ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത് 80 സ്ഥാനാര്‍ഥികള്‍; സ്ത്രീകള്‍ ഏഴുപേര്‍ മാത്രം

ആദ്യഘട്ടത്തില്‍ ജനവിധി തേടുന്ന സ്ത്രീകള്‍ 8.75 ശതമാനമാണെങ്കില്‍ കഴിഞ്ഞ തവണ ഇത് 13.18 ശതമാനമായിരുന്നു.
ഉത്തര്‍പ്രദേശിലെ ആദ്യഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പിലെ 80 സ്ഥാനാര്‍ഥികളില്‍ വനിതകള്‍ ഏഴ് പേര്‍ മാത്രം
ഉത്തര്‍പ്രദേശിലെ ആദ്യഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പിലെ 80 സ്ഥാനാര്‍ഥികളില്‍ വനിതകള്‍ ഏഴ് പേര്‍ മാത്രംപ്രതീകാത്മക ചിത്രം

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ആദ്യഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പിലെ 80 സ്ഥാനാര്‍ഥികളില്‍ വനിതകള്‍ ഏഴ് പേര്‍ മാത്രം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനെക്കാള്‍ കുറവാണ് ഇത്തവണയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആദ്യഘട്ടത്തില്‍ ജനവിധി തേടുന്ന സ്ത്രീകള്‍ 8.75 ശതമാനമാണെങ്കില്‍ കഴിഞ്ഞ തവണ ഇത് 13.18 ശതമാനമായിരുന്നു. എന്നാല്‍ അന്ന് മത്സരിച്ച ഒരുവനിതാ സ്ഥാനാര്‍ഥി പോലും വിജയിച്ചിരുന്നില്ല

ഉത്തര്‍പ്രദേശിലെ 80 ലോക്‌സഭാ മണ്ഡലങ്ങളില്‍ എട്ടിടങ്ങളിലാണ് ആദ്യഘട്ടമായ ഏപ്രില്‍ 19ന് വോട്ടെടുപ്പ് നടക്കുന്നത്. സഹാറന്‍പൂര്‍, കൈരാന, മുസാഫര്‍നഗര്‍, ബിജ്‌നോര്‍, നാഗിന, മൊറാദാബാദ്, രാംപൂര്‍, പിലിഭിത്ത് എന്നിവയാണ് മണ്ഡലങ്ങള്‍. കൈരാന, മൊറാദാബാദ്, സഹറന്‍പൂര്‍ എന്നിവിടങ്ങളില്‍ രണ്ട് വനിതകള്‍ വീതവും മുസാഫര്‍നഗറില്‍ ഒരാളുമാണ് മത്സരിക്കുന്നത്.

കൈരനായില്‍ എസ്പി ഇഖ്‌റ ചൗധരിയെയും രാഷ്ട്രീയ മസ്ദൂര്‍ ഏകതാ പാര്‍ട്ടി പ്രീതി കശ്യപിനെയുമാണ് സ്ഥാനാര്‍ഥിയാക്കിയത്. മൊറാദാബാദില്‍ രുചി വീര സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയായപ്പോള്‍ സാധന സിങ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുന്നത്. സഹരന്‍പൂരില്‍ തസ്മീം ബാനോയും ഷബ്‌നവും സ്വതന്ത്രരായി മത്സരിക്കുന്നു. മുസഫര്‍നഗറിലെ ഏക വനിതാ സ്ഥാനാര്‍ത്ഥിയായ കവിത രാഷ്ട്രവാദി ജന്‍ലോക് പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍, ഈ എട്ട് സീറ്റുകളില്‍ പിലിഭിത്, കൈരാന, രാംപൂര്‍ എന്നിവിടങ്ങളിലായിരുന്നു വനിതാ സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ടായത്. പിലിഭിത്തില്‍ മൂന്ന്് വനിതാ സ്ഥാനാര്‍ത്ഥികള്‍ വീതവും സഹറന്‍പൂരില്‍ രണ്ട് പേരും നാഗിനയില്‍ ഒരുസ്ത്രീയുമാണ് മത്സരിച്ചത്. ബിജ്‌നോര്‍, മൊറാദാബാദ്, മുസാഫര്‍നഗര്‍ എന്നിവിടങ്ങളില്‍ വനിതാ സ്ഥാനാര്‍ഥികളില്ലായിരുന്നു.

ആദ്യ ഘട്ടത്തില്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 30 ആയിരുന്നു.155 സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചപ്പോള്‍ സൂക്ഷ്മപരിശോധനയില്‍ 71 പേരുടെ പത്രികകള്‍ തള്ളിയതായും ഉത്തര്‍പ്രദേശ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നവ്ദീപ് റിന്‍വ പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ആദ്യഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പിലെ 80 സ്ഥാനാര്‍ഥികളില്‍ വനിതകള്‍ ഏഴ് പേര്‍ മാത്രം
തയ്യല്‍ക്കടയിലുണ്ടായ തീപിടിത്തത്തില്‍ ഏഴ് പേര്‍ ശ്വാസം മുട്ടിമരിച്ചു; അന്വേഷണം; വീഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com