അമേഠിയിലെ ജനങ്ങള്‍ പറ്റിയ തെറ്റ് മനസിലാക്കിയിരിക്കുന്നു; ഞാന്‍ സ്ഥാനാര്‍ഥിയാകാന്‍ അവര്‍ ആഗ്രഹിക്കുന്നു; റോബര്‍ട്ട് വാദ്ര

ഗാന്ധി കുടുംബത്തിലെ ഒരാള്‍ മണ്ഡലത്തെ പ്രതിനിധീകരിക്കണമെന്നാണ് ഇപ്പോള്‍ അവര്‍ ആഗ്രഹിക്കുന്നത്.
അമേഠിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകാന്‍ താത്പര്യം പ്രകടിപ്പിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വാദ്ര
അമേഠിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകാന്‍ താത്പര്യം പ്രകടിപ്പിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വാദ്രഫയല്‍

ലഖ്‌നൗ: അമേഠിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകാന്‍ താത്പര്യം പ്രകടിപ്പിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വാദ്ര. അമേഠിയിലെ ജനങ്ങള്‍ താന്‍ മല്‍സരിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും സിറ്റിങ് എംപിയുടെ ഭരണത്തില്‍ അമേഠി വീര്‍പ്പുമുട്ടുന്നുവെന്നും വാദ്ര പറഞ്ഞു.

അമേഠിയിലെ ജനങ്ങള്‍ തങ്ങള്‍ക്കു പറ്റിയ തെറ്റ് മനസിലാക്കിയിരിക്കുന്നു. ഗാന്ധി കുടുംബത്തിലെ ഒരാള്‍ മണ്ഡലത്തെ പ്രതിനിധീകരിക്കണമെന്നാണ് ഇപ്പോള്‍ അവര്‍ ആഗ്രഹിക്കുന്നത്. താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ മല്‍സരിക്കാന്‍ അമേഠി തെരഞ്ഞെടുക്കണമെന്നാണ് അവിടുത്തെ ജനങ്ങള്‍ ആവശ്യപ്പെടുന്നത്. തന്റെ ആദ്യത്തെ തെരഞ്ഞെടുപ്പ് പ്രചാരണവും അമേഠിയിലായിരുന്നെന്ന് വാദ്ര പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിന്റെ കോട്ടയായിരുന്ന അമേഠിയില്‍ സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയതോടെയാണ് മണ്ഡലം ശ്രദ്ധാകേന്ദ്രമാകുന്നത്. 2004, 2009, 2014 ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ വിജയിച്ചെങ്കിലും 2019ല്‍ സ്മൃതി ഇറാനി അട്ടിമറി വിജയം നേടി.

അമേഠിയിലും റായ്ബറേലിയിലും കോണ്‍ഗ്രസ് ഇതുവരെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. സിറ്റിങ് എംപിയായ സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മാറിയതോടെ അമേഠിക്ക് പുറമെ റായ്ബറേലിയും ശ്രദ്ധാകേന്ദ്രമായിട്ടുണ്ട്.

അമേഠിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകാന്‍ താത്പര്യം പ്രകടിപ്പിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വാദ്ര
രാവിലെ രാജി, പിന്നാലെ ബിജെപിയില്‍ ചേര്‍ന്ന് കോണ്‍ഗ്രസ് മുന്‍ വക്താവ് ഗൗരവ് വല്ലഭ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com