ഡല്‍ഹിയില്‍ 'കെട്ടിപ്പിടുത്തം', കേരളത്തില്‍ 'യാചന'; കോണ്‍ഗ്രസിനെ പരിഹസിച്ച് സ്മൃതി ഇറാനി

വോട്ട് ചെയ്യുന്നത് ഒരു ഉത്തരവാദിത്തമാണ്. ടിവി സീരിയല്‍ പോലെയല്ല വോട്ടെന്നും കൂടുതല്‍ സ്ത്രീകള്‍ വോട്ട് ചെയ്യണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു
കേന്ദ്രമന്ത്രി സ്മൃതി ഇറാനി
കേന്ദ്രമന്ത്രി സ്മൃതി ഇറാനിഫയല്‍ ചിത്രം

ബംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വത്തെ പരിഹസിച്ച് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി. സിപിഐക്ക് വേണ്ടി ആനി രാജയാണ് മത്സരിക്കുന്നത്. ഒരു വശത്ത് ഉത്തര്‍പ്രദേശില്‍ പോയി മത്സരിക്കാനാണ് രാഹുല്‍ ഗാന്ധിയോട് ഇടതുമുന്നണി ആവശ്യപ്പെടുന്നത്. എന്നാല്‍ ഡല്‍ഹിയില്‍ വരുമ്പോള്‍ ഇടതു മുന്നണി കോണ്‍ഗ്രസ് നേതാവിനെ കെട്ടിപ്പിടിക്കുകയാണ് ചെയ്യുന്നതെന്നും സ്മൃതി ഇറാനി പരിഹസിച്ചു.

കേന്ദ്രമന്ത്രി സ്മൃതി ഇറാനി
രാമേശ്വരം കഫേ സ്‌ഫോടനം: ബിജെപി പ്രവര്‍ത്തകന്‍ എന്‍ഐഎ കസ്റ്റഡിയില്‍

ബംഗളൂരുവില്‍ വ്യവസായികളുമായി സംവദിക്കുന്നതിനിടെയായിരുന്നു സ്മൃതി ഇറാനിയുടെ പ്രസ്താവന. ഡല്‍ഹിയില്‍ കെട്ടിപ്പിടിക്കുന്നു, കേരളത്തില്‍ യാചിക്കുന്നു, കര്‍ണാടകയില്‍ പരസ്പരം ഏറ്റുമുട്ടുന്നു. ഇതാണ് കോണ്‍ഗ്രസിന്റെ അവസ്ഥയെന്നും സ്മൃതി ഇറാനി പറഞ്ഞു. കേന്ദ്രത്തിലെ പ്രതിപക്ഷസഖ്യം കേരളത്തില്‍ അന്യോന്യം മത്സരിക്കുകയാണ്. രാഹുല്‍ ഗാന്ധിക്ക് ഉത്തര്‍പ്രദേശില്‍ പോയി മത്സരിച്ചുകൂടേ എന്നാണ് കേരളത്തിലെ ഇടതുപക്ഷം ചോദിക്കുന്നത്. അതേസമയം, ഡല്‍ഹിയില്‍ ഇന്ത്യ സഖ്യത്തിന്റെ ചര്‍ച്ചകള്‍ക്കായി എത്തിയാല്‍ അവര്‍ രാഹുല്‍ ഗാന്ധിയെ കെട്ടിപ്പിടിക്കും. ഡല്‍ഹിയില്‍ കെട്ടിപ്പിടിത്തവും കേരളത്തില്‍ യാചനയും, അതാണ് കോണ്‍ഗ്രസിന്റെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും നിലവിലെ അവസ്ഥയെന്നും സ്മൃതി ഇറാനി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വോട്ട് ചെയ്യുന്നത് ഒരു ഉത്തരവാദിത്തമാണ്. ടിവി സീരിയല്‍ പോലെയല്ല വോട്ടെന്നും കൂടുതല്‍ സ്ത്രീകള്‍ വോട്ട് ചെയ്യണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സ്ത്രീകള്‍ക്ക് സ്ഥാനമുണ്ടാകണമെങ്കില്‍ എല്ലാ സ്ത്രീകളും രാഷ്ട്രീയ വിഷയങ്ങളില്‍ ശ്രദ്ധ ചെലുത്തണം. സീരിയലുകള്‍

ജീവിത യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് വളരെ അകലെയാണെന്നും സ്മൃതി ഇറാനി പറഞ്ഞു. വയനാട്ടില്‍ കോണ്‍ഗ്രസിന് വേണ്ടി രാഹുല്‍ ഗാന്ധിയും ഇടത് സ്ഥാനാര്‍ഥിയായി ആനി രാജയും ബിജെപി സ്ഥാനാര്‍ഥിയായി കെ സുരേന്ദ്രനുമാണ് മത്സരിക്കുന്നത്.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 4.31 ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് വിജയിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി പി സുനീറിനെ പരാജയപ്പെടുത്തി 64.94 ശതമാനം വോട്ട് നേടി. ബിഡിജെ (എസ്) നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ എന്‍ഡിഎ രംഗത്തിറക്കിയെങ്കിലും വെറും 78,000 വോട്ടുകള്‍ മാത്രമാണ് നേടിയത്.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 20 ല്‍ 19 സീറ്റുകളും നേടി. കോണ്‍ഗ്രസ് 15, മുസ്ലീം ലീഗ് 2, ആര്‍എസ്പി 1, കേരള കോണ്‍ഗ്രസ് എം 1 എന്നിങ്ങനെയായിരുന്നു സീറ്റുകളുടെ നില. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ആലപ്പുഴയില്‍ ഒരു സീറ്റ് മാത്രമാണ് നേടാന്‍ഡ കഴിഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com