തെരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ് എംഎൽഎയായ ഭാര്യയ്‌ക്കൊപ്പം ഒരു വീട്ടിൽ കഴിയില്ല; കുടിലിലേക്ക് താമസം മാറ്റി ബിഎസ്പി സ്ഥാനാർഥി

ജനങ്ങൾ തെറ്റുദ്ധരിക്കുമെന്ന് ചൂണ്ടികാട്ടിയാണ് കങ്കർ വീടുവിട്ടത്
കങ്കർ മുഞ്ചാരെ, അനുഭ മുഞ്ചാരെ
കങ്കർ മുഞ്ചാരെ, അനുഭ മുഞ്ചാരെഫെയ്സ്ബുക്ക്

ഭോപാൽ: ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്വന്തം വീടുവിട്ടിറങ്ങി മധ്യപ്രദേശ് ബാലാഘട്ട് ബിഎസ്പി സ്ഥാനാർഥി കങ്കർ മുഞ്ചാരെ. കോൺ​ഗ്രസ് എംഎൽഎ കൂടിയായ ഭാര്യ അനുഭ മുഞ്ചാരെയ്ക്കൊപ്പം തെരഞ്ഞെടുപ്പ് സമയത്ത് ഒരു വീട്ടിൽ കഴിയുന്നത് ജനങ്ങൾ തെറ്റുദ്ധരിക്കുമെന്ന് ചൂണ്ടികാട്ടിയാണ് കങ്കർ വീടുവിട്ടത്.

തെരഞ്ഞെടുപ്പ് സമയത്ത് വ്യത്യസ്ത ആശങ്ങൾ പിന്തുടരുന്ന രണ്ട് പേർ ഒരു കുടക്കീഴിൽ താമസിക്കുന്നത് ശരിയല്ല. ഏപ്രിൽ 19ന് പോളിങ് അവസാനിച്ച ശേഷം താൻ വീട്ടിലേക്ക് മടങ്ങിവരുമെന്നും കങ്കർ മുഞ്ചാരെ പറഞ്ഞു. അതേസമയം, കങ്കർ മുഞ്ചാരെയുടെ തീരുമാനത്തിൽ ഭാര്യ അനുഭ മുഞ്ചാരെ തൃപ്തയല്ല. ഭർത്താവിന്റെ നിലപാട് തനിക്ക് വേദനയുണ്ടാക്കുന്നതാണെന്നും മുൻ തെരഞ്ഞെടുപ്പുകളിൽ തങ്ങൾ ഒരുമിച്ചാണ് താമസിച്ചിരുന്നതെന്നും അനുഭ വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കങ്കർ മുഞ്ചാരെ, അനുഭ മുഞ്ചാരെ
സിഎഎ റദ്ദാക്കും, ജാതി സെന്‍സസ് നടപ്പാക്കും, തൊഴിലുറപ്പ് പദ്ധതി മിനിമം വേതനം 700 രൂപയാക്കും; സിപിഐ പ്രകടന പത്രിക

'ഞങ്ങൾ വിവാഹിതരായിട്ട് 33 വർഷമായി. ഞങ്ങളുടെ മകനോടൊപ്പം സന്തോഷത്തോടെയാണ് ജീവിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബാലാഘട്ടിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർഥി സാമ്രാട്ട് സരസ്വത്ത് വിജയിക്കുന്നത് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും നടത്തും. ഞാൻ ആത്മാർഥതയുള്ള കോൺഗ്രസുകാരിയാണ്. പ്രചാരണ വേളയിൽ എന്റെ ഭർത്താവിനെ കുറിച്ച് മോശമായി ഒന്നും പറയില്ല’ – അനുഭ മുഞ്ചാരെ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com