മൂന്ന് മാസത്തിനിടെ രണ്ടരലക്ഷം പേര്‍ ചേര്‍ന്നെന്ന് ബിജെപി; ലിസ്റ്റില്‍ 336 പേര്‍ മാത്രം; പരിഹസിച്ച് കോണ്‍ഗ്രസ്

ഭൂരിഭാഗം പേരും കോണ്‍ഗ്രസില്‍ നിന്നത്തിയവരാണെന്നും മധ്യപ്രദേശിലെ ബിജെപി നേതാക്കള്‍ പറഞ്ഞു.
 മൂന്ന് മാസത്തിനിടെ രണ്ടരലക്ഷം പേര്‍ മറ്റ് പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നതായി അവകാശവാദം
മൂന്ന് മാസത്തിനിടെ രണ്ടരലക്ഷം പേര്‍ മറ്റ് പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നതായി അവകാശവാദംഎക്‌സ്‌

ഭോപ്പാല്‍: മധ്യപ്രദേശില്‍ മൂന്ന് മാസത്തിനിടെ രണ്ടരലക്ഷം പേര്‍ മറ്റ് പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നതായി അവകാശവാദം. ഭൂരിഭാഗം പേരും കോണ്‍ഗ്രസില്‍ നിന്നത്തിയവരാണെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. എന്നാല്‍ പാര്‍ട്ടികയില്‍ ചേര്‍ന്നവരുടെ പട്ടിക പുറത്തുവിടാന്‍ ബിജെപി നേതൃത്വത്തെ കോണ്‍ഗ്രസ് വെല്ലുവിളിച്ചു.

ഇന്നലെ മാത്രം 1.26 ലക്ഷം പേരാണ് ബിജെപിയില്‍ ചേര്‍ന്നത്. കഴിഞ്ഞ മുന്ന് മാസത്തിനിടെ 2.58 ലക്ഷത്തിലധികം പേര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതായും അവരില്‍ ഭൂരിഭാഗം പേരും കോണ്‍ഗ്രസില്‍ നിന്നെത്തിയതാണെന്നും മുന്‍ മന്ത്രി നരോത്തം മിശ്ര പറഞ്ഞു.

പ്രമുഖ നേതാക്കളടക്കം 336പേരുടെ പട്ടികമാത്രമാണ് ബിജെപി മാധ്യമങ്ങള്‍ക്ക് നല്‍കിയതെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ജിതു പട്വാരി പറഞ്ഞു. താന്‍ അവരെ വെല്ലുവിളിക്കുന്നു, ബിജെപിയില്‍ ചേര്‍ന്ന 2.58 ലക്ഷം പ്രവര്‍ത്തകരുടെ പട്ടിക പുറത്തുവിടുമോ? ബിജെപി തെറ്റായ അവകാശവാദങ്ങളുമായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മണല്‍, ഖനന, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് കച്ചവടം നടത്തുന്ന മാഫിയകളാണ് ബിജെപിയില്‍ ചേര്‍ന്നതെന്നും ബിജെപിയില്‍ എത്തിയവര്‍ക്കെതിരെ നേരത്തെ പാര്‍ട്ടി നടപടി എടുത്തവരാണെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതേസമയം പട്വാരി കോണ്‍ഗ്രസ് അധ്യക്ഷനായ ശേഷമാണ് കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ടതെന്നായിരുന്നു ബിജെപി നോതാവ് നരേന്ദ്ര സലൂജയുടെ പ്രതികരണം. മുന്‍ കേന്ദ്രമന്ത്രി സുരേഷ് പച്ചൗരി, ചിന്ദ്വാര മേയര്‍ വിക്രം അഹാകെ, എംഎല്‍എ കമലേഷ് ഷാ, മുന്‍ മന്ത്രി ദീപക് സക്സേന, ജബല്‍പൂര്‍ മേയര്‍ ജഗത് ബഹദൂര്‍ സിംഗ് എന്നീ കോണ്‍ഗ്രസ് നേതാക്കളുടെ പേരും സലൂജ എടുത്തുപറഞ്ഞു. അവര്‍ മാഫിയകളായിരുന്നോ എന്ന് പട്വാരി വിശദീകരിക്കണമെന്നും ബിജെപി വക്താവ് പറഞ്ഞു.

 മൂന്ന് മാസത്തിനിടെ രണ്ടരലക്ഷം പേര്‍ മറ്റ് പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നതായി അവകാശവാദം
തൃണമൂല്‍ നേതാക്കളുടെ വീട്ടില്‍ റെയ്ഡ്, എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്കെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്ത് ബംഗാള്‍ സര്‍ക്കാര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com