ദക്ഷിണേന്ത്യയില്‍ ബിജെപി വന്‍ വിജയം നേടും; ബംഗാളിലും ഒഡീഷയിലും ഒന്നാമത് എത്തും; പ്രവചനവുമായി പ്രശാന്ത് കിഷോര്‍

പരാജയം ആവര്‍ത്തിച്ചാല്‍ തത്കാലം മാറിനില്‍ക്കാന്‍ രാഹുല്‍ ഗാന്ധി മടിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ദക്ഷിണേന്ത്യയില്‍ വന്‍ നേട്ടം കൊയ്യുമെന്ന് പ്രശാന്ത് കിഷോര്‍
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ദക്ഷിണേന്ത്യയില്‍ വന്‍ നേട്ടം കൊയ്യുമെന്ന് പ്രശാന്ത് കിഷോര്‍ ഫയല്‍

ന്യുഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളിലും ഒഡീഷയിലും ബിജെപി ഒന്നാമതെത്താന്‍ സാധ്യതയുണ്ടെന്ന് തെരഞ്ഞുടപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷേറിന്റെ പ്രവചനം. ആന്ധ്രാപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജഗന്‍മോഹന്‍ റെഡ്ഡിക്ക് തിരിച്ചുവരാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നും ടിഡിപി- ബിജെപി സഖ്യം നേട്ടം കൊയ്യുമെന്നും പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രശാന്ത് കിഷോര്‍ പറഞ്ഞു.

പരാജയം ആവര്‍ത്തിച്ചാല്‍ തത്കാലം മാറിനില്‍ക്കാന്‍ രാഹുല്‍ ഗാന്ധി മടിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടില്‍ ബിജെപി വോട്ടുശതമാനം രണ്ടക്കം കടക്കും. തെലങ്കാനയില്‍ ഒഡീഷ, ബംഗാള്‍, തമിഴ്‌നാട്, ആന്ധ്ര, ബിഹാര്‍, കേരളം എന്നീ സംസ്ഥാനങ്ങളിലെ 204 സീറ്റില്‍ 47 സീറ്റ് മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. 2014ല്‍ 29 സീറ്റും.

ഉത്തരേന്ത്യയില്‍ ബിജെപി വിജയം ആവര്‍ത്തിക്കും. എന്നാല്‍ ബിജെപി അവകാശപ്പെടുന്നതുപോലെ 370 സീറ്റിന് സാധ്യതയില്ല. മൂന്നാം തവണ ജയിക്കുന്നതോടെ ദീര്‍ഘകാലം ബിജെപിയുടെതായിരിക്കും എന്ന നിഗമനത്തോട് യോജിപ്പില്ലെന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞു. 1984ലെ ഏറ്റവും വലിയ വിജയത്തിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ പ്രതാപം ക്ഷയിക്കാന്‍ തുടങ്ങിയത്. പിന്നീട് ഒരിക്കലും ഒറ്റയ്ക്ക് ഭരണത്തിലെത്താനായിട്ടില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്ത്യാമുന്നണിക്ക് വ്യക്തമായ അജണ്ടയോ നേതൃത്വമോ ഇല്ല. ജയിച്ചതുകൊണ്ട് ഇന്ത്യയെ രക്ഷിക്കാനാവില്ല. യുപി, ബിഹാര്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ മെച്ചമുണ്ടാകാതെ വയനാട്ടില്‍ ജനിച്ചതുകൊണ്ട് എന്തുകാര്യമെന്നും പ്രശാന്ത് കിഷോര്‍ ചോദിച്ചു.

ബിജെപിക്ക് ക്ഷീണമുണ്ടായ മൂന്ന് സന്ദര്‍ഭങ്ങളിലും അതുമുതലെടുക്കുന്നതില്‍ അത് മുതലെടുക്കുന്നതില്‍ കോണ്‍ഗ്രസിന് ഉണ്ടായ വീഴ്ചയാണ് ഇപ്പോഴത്തെ സാഹചര്യത്തിലേക്ക് നയിച്ചതെന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞു. 2015-16 കാലഘട്ടത്തില്‍ അസം ഒഴികെ നിരവധി നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി തോറ്റു. 2017ല്‍ ഗുജറാത്തില്‍ തോല്‍വിയുടെ വക്കില്‍ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. 2018ലും പല സംസ്ഥാനങ്ങളിലും തോറ്റു. എന്നാല്‍ 2019ലെ ലോക്‌സഭാ തെരഞ്ഞടുപ്പ് ആകുമ്പോഴെക്കും ഇതൊന്നും പിടിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല.

2020ല്‍ കോവിഡിനെ തുടര്‍ന്നുണ്ടായ രോഷവും കഴിഞ്ഞ ബീഹര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനവും മുതലെടുക്കുന്നതിന് പകരം വീട്ടിലിരിക്കുകയായിരുന്നു പ്രതിപക്ഷനേതാക്കള്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്‌നാട്ടിലേക്ക് നടത്തിയ സന്ദര്‍ശനങ്ങളുമായാണ് ഇവ താരതമ്യം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ദക്ഷിണേന്ത്യയില്‍ വന്‍ നേട്ടം കൊയ്യുമെന്ന് പ്രശാന്ത് കിഷോര്‍
ബംഗാളില്‍ പോര് മുറുകുന്നു, അറസ്റ്റിലായ തൃണമൂല്‍ നേതാവിന്റെ ഭാര്യക്കെതിരെയും കേസെടുത്ത് എന്‍ഐഎ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com