ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടി; ഡല്‍ഹി മന്ത്രി രാജിവച്ചു

ഡല്‍ഹിയിലെ സാമൂഹിക ക്ഷേമവകുപ്പ് മന്ത്രി രാജ് കുമാര്‍ ആനന്ദ് രാജിവച്ചു.
Arvind Kejriwal In Jail, Delhi Minister Quits AAP
ഡല്‍ഹി മന്ത്രി രാജിവച്ചുഫെയ്‌സ്ബുക്ക്‌

ന്യുഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ആംആദ്മി പാര്‍ട്ടിക്ക് വിണ്ടും തിരിച്ചടി. ഡല്‍ഹിയിലെ സാമൂഹിക ക്ഷേമവകുപ്പ് മന്ത്രി രാജ് കുമാര്‍ ആനന്ദ് രാജിവച്ചു.

ഇന്ന് പാര്‍ട്ടി അഴിമിതിയില്‍ മുങ്ങിയെന്ന് രാജ് കുമാര്‍ പറഞ്ഞു. 'അഴിമതിക്കെതിരെ പോരാടാനുള്ള ആം ആദ്മി പാർട്ടിയുടെ ശക്തമായ സന്ദേശം കണ്ടാണ് ചേർന്നത്. ഇന്ന് പാർട്ടി അഴിമതിയുടെ നടുവിലാണ്. അതിനാലാണ് ഞാൻ രാജിവയ്ക്കാൻ തീരുമാനിച്ചത്' ആനന്ദ് പറഞ്ഞു.

മദ്യനയക്കേസുമായി ബന്ധപ്പെട്ട് ഇഡി രാജ്കുമാറിന്റെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. മന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ പാര്‍ട്ടി അംഗത്വവും രാജ്കുമാര്‍ രാജിവച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Arvind Kejriwal In Jail, Delhi Minister Quits AAP
അസന്‍സോളില്‍ മുന്‍കേന്ദ്രമന്ത്രി എസ്എസ് അലുവാലിയ; പത്താംഘട്ട പട്ടിക പ്രഖ്യാപിച്ച് ബിജെപി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com