പത്താംഘട്ട പട്ടിക പ്രഖ്യാപിച്ച് ബിജെപി
പത്താംഘട്ട പട്ടിക പ്രഖ്യാപിച്ച് ബിജെപിഫെയ്‌സ്ബുക്ക്‌

അസന്‍സോളില്‍ മുന്‍കേന്ദ്രമന്ത്രി എസ്എസ് അലുവാലിയ; പത്താംഘട്ട പട്ടിക പ്രഖ്യാപിച്ച് ബിജെപി

അസന്‍സോളില്‍ മുന്‍ കേന്ദ്രമന്ത്രിയായ അലുവാലിയ്ക്കതിരെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി ശത്രുഘ്‌നന്‍ സിന്‍ഹയാണ്.

ന്യുഡല്‍ഹി: ലോക്‌സഭാ തെരഞ്ഞടുപ്പിലെ പത്താംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. ഒന്‍പത് സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പുറത്തിറക്കിയത്. ഉത്തര്‍പ്രദേശില്‍ ഏഴും ചണ്ഡിഗഡിലെയും പശ്ചിമ ബംഗാളിലെ ഒരോവീതം സ്ഥാനാര്‍ഥികളെയുമാണ് പ്രഖ്യാപിച്ചത്.

ബംഗാളിലെ അസന്‍സോളില്‍ എസ്എസ് അലുവാലിയയും ചണ്ഡിഗഡില്‍ സഞ്ജയ് ടണ്ഠനും മെയിന്‍പുരിയില്‍ ജയ് വീര്‍ സിങ് ഠാക്കൂറും ഫൂല്‍പൂരില്‍ പ്രവീണ്‍ പട്ടേലും അലഹബാദില്‍ നീരജ് ത്രിപാഠിയും ബലിയയില്‍ നീരജ് ശേഖറും മച്ചിഷഹറില്‍ ബിപി സരോജും ഗാസിപൂരില്‍ പരസ് നാഥ് റായിയും മത്സരിക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അസന്‍സോളില്‍ മുന്‍ കേന്ദ്രമന്ത്രിയായ അലുവാലിയ്ക്കതിരെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി ശത്രുഘ്‌നന്‍ സിന്‍ഹയാണ്. ബര്‍ദാന്‍ -ദുര്‍ഗാപൂര്‍ മണ്ഡലത്തിലെ സിറ്റിങ് എംപിയാണ് അലുവാലിയ. ഇത്തവണ ആ മണ്ഡലത്തില്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷാണ് മത്സരിക്കുന്നത്.

ഭോജ്പുരി ഗായകനും നടനുമായ പവന്‍ സിങ്ങിനെ അസന്‍സോളിലെ സ്ഥാനാര്‍ത്ഥിയായി ബിജെപി ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും, മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ പവന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് ഈ സീറ്റില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരുന്നില്ല.

പത്താംഘട്ട പട്ടിക പ്രഖ്യാപിച്ച് ബിജെപി
'മഷി പുരട്ടിയ കൈയുമായി പരീക്ഷാ ഹാളില്‍ കയറ്റില്ല', വ്യാജ പ്രചരണത്തില്‍ വിശദീകരണവുമായി എന്‍ടിഎ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com