150ലേറെ തവണ പീഡിപ്പിച്ചു, മലയാളി യുവാവിനെതിരെയുള്ള പരാതി സവിശേഷാധികാരം ഉപയോഗിച്ച് റദ്ദാക്കി സുപ്രീംകോടതി

പെണ്‍കുട്ടി മറ്റൊരു വിവാഹം കഴിച്ചതും പരാതിയുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലെന്നു വ്യക്തമാക്കിയതും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ നടപടി
സുപ്രീംകോടതി
സുപ്രീംകോടതിഫയല്‍

ന്യൂഡല്‍ഹി: കണ്ണൂര്‍ സ്വദേശിയായ മലയാളി യുവാവിനെതിരെ മുന്‍ കാമുകി നല്‍കിയ ബലാംത്സംഗ കേസ് സവിശേഷാധികാരം (142ാം വകുപ്പ്) ഉപയോഗിച്ച് സുപ്രീം കോടതി റദ്ദാക്കി. പെണ്‍കുട്ടി മറ്റൊരു വിവാഹം കഴിച്ചതും പരാതിയുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലെന്നു വ്യക്തമാക്കിയതും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ നടപടി. ചെന്നൈയിലെ പഠനകാലത്തു നൂറ്റിയമ്പതിലേറെ തവണ പീഡിപ്പിച്ചുവെന്നു ചൂണ്ടിക്കാട്ടിയാണ് മലയാളി പെണ്‍കുട്ടി പരാതി നല്‍കിയത്. 150ലേറെ തവണ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി പരാതി നല്‍കിയത്.

സുപ്രീംകോടതി
16 മിനിറ്റില്‍ 37 കിലോമീറ്റര്‍; ശസ്ത്രക്രിയക്കിടെ രോഗനിര്‍ണയ സാമ്പിളുമായി ഡ്രോണ്‍ പറന്നു, പരീക്ഷണം വിജയം

ചെങ്കല്‍പ്പേട്ട് സെഷന്‍സ് കോടതിയില്‍ കേസിലെ വിചാരണ തുടങ്ങാനിരിക്കെയാണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

2006-2010 വര്‍ഷങ്ങളില്‍ ഇരുവരും ചെന്നൈയില്‍ എന്‍ജിനീയറിങ്ങിന് പഠിച്ചിരുന്നവരാണ്. ഇരുവരും പ്രണയത്തിലായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പിന്നീട് യുവാവിനു ബെംഗളൂരുവില്‍ ജോലി ലഭിച്ചു. യുവതിക്കു ജോലി ലഭിച്ചത് ചെന്നൈയിലും. ജോലി ലഭിച്ച ശേഷവും യുവാവ് ബന്ധം തുടര്‍ന്നു. പിന്നീട് വിവാഹവാഗ്ദാനത്തില്‍നിന്ന് പിന്‍മാറിയതോടെ പെണ്‍കുട്ടി പീഡന പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഈ പെണ്‍കുട്ടിയെത്തന്നെ വിവാഹം ചെയ്യാമെന്ന് പൊലീസിന്റെ സാന്നിധ്യത്തില്‍ യുവാവും കുടുംബവും എഴുതി നല്‍കി. എന്നാല്‍ പിന്നീട് ഇതില്‍ നിന്നും പിന്‍മാറി. ഈ സാഹചര്യത്തില്‍ പൊലീസ് കേസുമായി മുന്നോട്ടു പോയി.

ഇതിനിടെ ജോലി ലഭിച്ച് ദുബായിലേക്കു പോയ യുവാവിനെ റെഡ് കോര്‍ണര്‍ നോട്ടിസ് ഉള്‍പ്പെടെ പുറപ്പെടുവിച്ച് പൊലീസ് അറസ്റ്റ് ചെയ്തു. യുവാവ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. കേസുമായി മുന്നോട്ടു പോകാന്‍ തയ്യാറല്ലെന്ന് യുവതി കോടതിയെ അറിയിച്ചു. പക്ഷേ, കേസ് പിന്‍വലിക്കാന്‍ കോടതി തയ്യാറായില്ല. ഇതോടെ യുവാവ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com