16 മിനിറ്റില്‍ 37 കിലോമീറ്റര്‍; ശസ്ത്രക്രിയക്കിടെ രോഗനിര്‍ണയ സാമ്പിളുമായി ഡ്രോണ്‍ പറന്നു, പരീക്ഷണം വിജയം

ഡ്രോണ്‍ ഉപയോഗിച്ച് 37 കിലോമീറ്റര്‍ ദൂരത്ത് നിന്ന് സാമ്പിള്‍ 16 മിനിറ്റുകൊണ്ട് എത്തിച്ചു.
16 മിനിറ്റില്‍ 37 കിലോമീറ്റര്‍ സഞ്ചരിച്ചു; ശസ്ത്രക്രിയക്കിടെ രോഗനിര്‍ണയ സാമ്പിളുമായി ഡ്രോണ്‍ പറന്നു
16 മിനിറ്റില്‍ 37 കിലോമീറ്റര്‍ സഞ്ചരിച്ചു; ശസ്ത്രക്രിയക്കിടെ രോഗനിര്‍ണയ സാമ്പിളുമായി ഡ്രോണ്‍ പറന്നു പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ(ഐസിഎംആര്‍) ട്രയല്‍ റണ്ണിന്റെ ഭാഗമായി ശസ്ത്രക്രിയയ്ക്കിടെ ടിഷ്യു സാമ്പിള്‍ പാത്തോളജിക്കല്‍ പരിശോധനക്കായി ഡ്രോണ്‍ ഉപയോഗിച്ച് എത്തിച്ചു.

ഡ്രോണ്‍ ഉപയോഗിച്ച് 37 കിലോമീറ്റര്‍ ദൂരത്ത് നിന്ന് സാമ്പിള്‍ 16 മിനിറ്റുകൊണ്ട് എത്തിച്ചു. റോഡ് മാര്‍ഗം 60 മിനിറ്റ് എടുക്കുന്ന സ്ഥാനത്താണ് 16 മിനിറ്റില്‍ സാമ്പിള്‍ എത്തിച്ചത്.

ചികിത്സാ രംഗത്ത് ഡ്രോണ്‍ ഉപയോഗപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ഐസിഎംആര്‍ ട്രയല്‍ റണ്‍ നടത്തിയത്. കാര്‍ക്കളയിലെ ഡോ.ടി.എം.എ പൈ ഹോസ്പിറ്റലിലെ രോഗിയില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ഇന്‍ട്രാ ഓപ്പറേറ്റീവ് സര്‍ജിക്കല്‍ ബയോസ്പെസിമന്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളജിലെ ലാബിലേക്ക് എത്തിക്കുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

16 മിനിറ്റില്‍ 37 കിലോമീറ്റര്‍ സഞ്ചരിച്ചു; ശസ്ത്രക്രിയക്കിടെ രോഗനിര്‍ണയ സാമ്പിളുമായി ഡ്രോണ്‍ പറന്നു
സാങ്കേതിക സര്‍വകലാശാല: സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ സര്‍ക്കാര്‍ നീക്കം

സാമ്പിള്‍ പരിശോധിച്ച് സര്‍ജന്‍ റിപ്പോര്‍ട്ട് ആശുപത്രിയിലേക്ക് അറിയിക്കുകയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശസ്ത്രക്രിയയുമായി സര്‍ജന്‍ മുന്നോട്ടുപോകുകയും ചെയ്തു. ഐസിഎംആര്‍, കസ്തൂര്‍ബ മെഡിക്കല്‍ കോളജ് (കെഎംസി), ഡോ ടിഎംഎ പിഎഐ റോട്ടറി ഹോസ്പിറ്റല്‍ എന്നിവയുടെ സഹകരണത്തോടെയാണ് രാജ്യത്ത് ആദ്യമായി ട്രയല്‍ റണ്‍ നടത്തിയത്.

കസ്തൂര്‍ബ മെഡിക്കല്‍ കോളജുമായി ചേര്‍ന്ന് ഐസിഎംആര്‍ നിലവില്‍ കര്‍ണാടകയിലെ മണിപ്പാലില്‍ സാധ്യതാ പഠനം നടത്തുന്നു. പാത്തോളജി സാമ്പിളുകള്‍ പോലുള്ള ഇനങ്ങള്‍ എത്തിക്കുന്നതിന് ഡ്രോണുകളുടെ സാധ്യത വിലയിരുത്തുകയാണ് പഠനം ലക്ഷ്യമിടുന്നതെന്ന് പ്രസ്താവനയില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com