'ഇംഗ്ലീഷ് ഈസ് വെരി സിംപിള്‍'; ടോഫല്‍ പരീക്ഷ എഴുതി 4.5 ലക്ഷം സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍

സംസ്ഥാനത്തെ 13,104 സ്‌കൂളുകളിലെ മൂന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികളാണ് ഇന്നലെ പരീക്ഷ എഴുതിയത് എന്ന് അധികൃതര്‍ അറിയിച്ചു
 13,104 സ്‌കൂളുകളിലെ മൂന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികളാണ് പരീക്ഷ എഴുതിയത്
13,104 സ്‌കൂളുകളിലെ മൂന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികളാണ് പരീക്ഷ എഴുതിയത് പ്രതീകാത്മക ചിത്രം

അമരാവതി: ആന്ധ്രാപ്രദേശില്‍ ഇംഗ്ലീഷ് മാതൃഭാഷയല്ലാത്ത വ്യക്തികളുടെ ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം നിര്‍ണയിക്കാന്‍ നടത്തുന്ന ടോഫല്‍ ( Test of English as a Foreign Language ) പരീക്ഷ എഴുതി 4.5 ലക്ഷം സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍. സംസ്ഥാനത്തെ 13,104 സ്‌കൂളുകളിലെ മൂന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികളാണ് ഇന്നലെ പരീക്ഷ എഴുതിയത് എന്ന് അധികൃതര്‍ അറിയിച്ചു.

3 മുതല്‍ 5 വരെ ക്ലാസുകളിലുള്ള 4,53,265 വിദ്യാര്‍ത്ഥികള്‍ക്കായാണ് പരീക്ഷ വിജയകരമായി നടത്തിയത്. ആദിവാസി മേഖലകളിലെയും വിദൂര ഗ്രാമങ്ങളിലെയും സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ പരീക്ഷയില്‍ പങ്കെടുക്കുന്നത് കണ്ടപ്പോള്‍ അത്യധികം സന്തോഷം തോന്നിയെന്ന് സ്‌കൂള്‍ വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രവീണ്‍ പ്രകാശ് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കൂടാതെ, 5,907 സ്‌കൂളുകളില്‍ നിന്നായി 16.5 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് (6 മുതല്‍ 9 വരെ ക്ലാസുകള്‍) ഇന്ന് പരീക്ഷ നടത്താനുള്ള ക്രമീകരണങ്ങള്‍ നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു.വിജയികളായ വിദ്യാര്‍ത്ഥികള്‍ക്ക് എഡ്യൂക്കേഷന്‍ ടെസ്റ്റിംഗ് സര്‍വീസ് (ഇടിഎസ്) സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുമെന്ന് പ്രകാശ് അറിയിച്ചു.

സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം മെച്ചപ്പെടുന്നതിന് ആന്ധ്രാപ്രദേശ് സര്‍ക്കാരും പ്രിന്‍സ്റ്റണ്‍ ആസ്ഥാനമായുള്ള ഇടിഎസും 2023 ജൂണ്‍ 23നാണ് കരാറില്‍ ഒപ്പുവച്ചത്. ഈ സഹകരണം ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഇംഗ്ലീഷ് ഭാഷാ വൈദഗ്ധ്യം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണെന്നും അധികൃതര്‍ അറിയിച്ചു.

 13,104 സ്‌കൂളുകളിലെ മൂന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികളാണ് പരീക്ഷ എഴുതിയത്
പച്ചക്കറികളും പൂക്കളും വിറ്റ് സ്ഥാനാര്‍ഥി; പദ്മശ്രീ ജേതാവിന്റെ വേറിട്ട തെരഞ്ഞെടുപ്പ് പ്രചാരണം; വീഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com