പച്ചക്കറികളും പൂക്കളും വിറ്റ് സ്ഥാനാര്‍ഥി; പദ്മശ്രീ ജേതാവിന്റെ വേറിട്ട തെരഞ്ഞെടുപ്പ് പ്രചാരണം; വീഡിയോ

ഗ്യാസ് സ്റ്റൗ ആണ് ദാമോദരന്റെ തെരഞ്ഞെടുപ്പ് ചിഹ്നം.
പദ്മശ്രീ ജേതാവിന്റെ വേറിട്ട തെരഞ്ഞെടുപ്പ് പ്രചാരണം
പദ്മശ്രീ ജേതാവിന്റെ വേറിട്ട തെരഞ്ഞെടുപ്പ് പ്രചാരണംഎഎന്‍ഐ

ചെന്നൈ: ലോക്‌സഭാ തെരഞ്ഞുടുപ്പിന്റെ പ്രചാരണം കൊഴുക്കുമ്പോള്‍ തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയും പദ്മശ്രീ ജേതാവുമായ എസ് ദാമോദരന്റെ വ്യത്യസ്ത രീതിലുള്ള പ്രചരണം ശ്രദ്ധേയമാകുന്നു. പച്ചക്കറികളും പൂക്കളും വില്‍പ്പന നടത്തിയാണ് ദാമോദരന്‍ മാര്‍ക്കറ്റിലുള്ള കച്ചവടക്കാരില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും വോട്ട് നേടുന്നത്. ഗ്യാസ് സ്റ്റൗ ആണ് ദാമോദരന്റെ തെരഞ്ഞെടുപ്പ് ചിഹ്നം.

മണ്ണിന്റെ മകനായ താന്‍ ട്രിച്ചി മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് ജനവിധി തേടുന്നതെന്ന് ദാമോദരന്‍ പറഞ്ഞു. 40 വര്‍ഷത്തിലേറെയായി അസോസിയേറ്റ് സര്‍വീസ് വോളന്റിയറായി ശുചിത്വ കേന്ദ്രത്തില്‍ ജോലി ചെയ്യുന്നു. 21 വയസിലാണ് ഈ ജോലി തുടങ്ങിയത്. ഇപ്പോള്‍ 62 വയസായി. ശുചിത്വ മേഖലയിലെ തന്റെ പ്രവര്‍ത്തനത്തിന് അന്നത്തെ ഇന്ത്യന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദില്‍ നിന്ന് പത്മശ്രീ അവാര്‍ഡ് ലഭിച്ചതായും ദാമോദരന്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നാലുപതിറ്റാണ്ടായി അസോസിയേറ്റ് സര്‍വീസ് വോളന്റിയറായി സാനിറ്റേഷന്‍ സെന്ററില്‍ ജോലി ചെയ്യുന്നു. ഗ്രാമങ്ങളിലും നഗരങ്ങളിലും വെള്ളവും ശുചിത്വ സൗകര്യങ്ങളും ലഭ്യമാക്കലായിരുന്നു തന്റെ പ്രവര്‍ത്തനം. ഒമ്പത് പ്രധാനമന്ത്രിമാരുടെ കാലത്ത് ഇത്തരത്തില്‍ സേവനം അനുഷ്ഠിച്ചതായും ദാമോദരന്‍ പറഞ്ഞു. കേന്ദ്രാവിഷ്‌കൃത ഗ്രാമീണ ശുചിത്വ പരിപാടികള്‍ക്ക് കീഴില്‍ പ്രവര്‍ത്തിച്ച് എല്ലാ ഗ്രാമങ്ങളെയും മാതൃകാ ഗ്രാമമാക്കി മാറ്റിയെന്ന് അദ്ദേഹം പറഞ്ഞു

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നിടത്തെല്ലാം മികച്ച സ്വീകരണമാണ് തനിക്ക് ലഭിക്കുന്നതെന്ന് ദാമോദരന്‍ പറഞ്ഞു. താന്‍ അധികാരത്തില്‍ വന്നാല്‍ ട്രിച്ചിയെ വൃത്തിയുള്ളതും ഹരിതാഭവുമായ നഗരമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യ പ്രവര്‍ത്തന രംഗത്തെ വിശിഷ്ട സേവനത്തിന് എസ് ദാമോദരന് കേന്ദ്ര സര്‍ക്കാര്‍ പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.

പദ്മശ്രീ ജേതാവിന്റെ വേറിട്ട തെരഞ്ഞെടുപ്പ് പ്രചാരണം
മൂന്നാംഘട്ട വോട്ടെടുപ്പ്: നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്നുമുതല്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com