15 കോടി കബളിപ്പിച്ചു; ധോനിയുടെ മുന്‍ ബിസിനസ് പങ്കാളി അറസ്റ്റില്‍

15 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് കാണിച്ചാണ് ധോനി ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്.
ധോനിയുടെ മുന്‍ ബിസിനസ് പങ്കാളി അറസ്റ്റില്‍
ധോനിയുടെ മുന്‍ ബിസിനസ് പങ്കാളി അറസ്റ്റില്‍എക്സ്

മുംബൈ: സാമ്പത്തിക തട്ടിപ്പ് പരാതിയില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എംഎസ് ധോനിയുടെ മുന്‍ ബിസിനസ് പാര്‍ട്ട്ണര്‍ അറസ്റ്റില്‍. ധോനിയുടെ പരാതിയിലാണ് അദ്ദേഹത്തിന്റെ ബാല്യകാല സുഹൃത്ത് കൂടിയായ മിഹിര്‍ ദിവാകറെയാണ് ജയ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 15 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് കാണിച്ചാണ് ധോനി ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്.

2017ല്‍ മിഹിര്‍ ദിവാകറും ഭാര്യ സൗമ്യദാസിന്റെയും ഉടമസ്ഥതയിലുള്ള ആര്‍ക്ക് സ്‌പോര്‍ട്‌സ് ആന്‍ഡ് മാനേജ്‌മെന്റ് ലിമിറ്റഡില്‍ പങ്കാളിയായതോടെ ഇന്ത്യയിലും വിദേശത്തും ധോനിയുടെ പേരില്‍ ക്രിക്കറ്റ് അക്കാദമികള്‍ ആരംഭിക്കാന്‍ ധാരണയായിരുന്നു. പലയിടത്തും ക്രിക്കറ്റ് അക്കാദമികള്‍ തുടങ്ങിയ കമ്പനി, കരാര്‍ പ്രകാരമുള്ള ലാഭവിഹിതം നല്‍കിയില്ലെന്നും ധോനിയുടെ പരാതിയില്‍ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പലയിടത്തും തന്റെ അറിവോടെയല്ലാതെ അക്കാദമികള്‍ സ്ഥാപിച്ചതിനെ തുടര്‍ന്ന് 2021ല്‍ ധോനി കരാറില്‍ നിന്ന് പിന്‍മാറിയിരുന്നു. കരാറില്‍ നിന്ന് പിന്‍മാറിയിട്ടും താരത്തിന്റെ പേരില്‍ വീണ്ടും അക്കാദമികള്‍ ആരംഭിക്കുകയും ഇക്കാര്യം മറച്ചുവയ്ക്കുകയും ചെയ്തു. കരാര്‍ ലംഘനത്തിലൂടെ ധോനിക്ക് 15 കോടിയുടെ നഷ്ടമുണ്ടായതായി പരാതിയില്‍ പറയുന്നു

ധോനിയുടെ മുന്‍ ബിസിനസ് പങ്കാളി അറസ്റ്റില്‍
ഹര്‍ദികിനെ ആരാധകര്‍ സ്‌നേഹിച്ചുതുടങ്ങും; അവന്‍ വെല്ലുവിളികള്‍ ആസ്വദിക്കുന്നു; ഇഷാന്‍ കിഷന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com