സൈന്‍ ബോര്‍ഡ് ഏതു ഭാഷയിലും ആവാം; ഉറുദു വിലക്കാനാവില്ലെന്ന് ഹൈക്കോടതി

മറാത്തിക്കൊപ്പം മറ്റ് ഏത് ഭാഷയും ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നായിരുന്നു കോടതിയുടെ തീരുമാനം.
ബോംബെ ഹൈക്കോടതി
ബോംബെ ഹൈക്കോടതിഎഎന്‍ഐ

മുംബൈ: മുന്‍സിപ്പല്‍ കൗണ്‍സിലുകളിലെ സൈന്‍ബോര്‍ഡുകളില്‍ മറാത്തിക്കൊപ്പം ഇതര ഭാഷകള്‍ ഉപയോഗിക്കുന്നതില്‍ വിലക്കില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചിന്റെ ഉത്തരവ്. പാറ്റൂര്‍ മുന്‍സിപ്പല്‍ കൗണ്‍സിലില്‍ മറാഠിക്കൊപ്പം ഉറുദുവില്‍ പൗരസമിതിയുടെ പേര് ചേര്‍ത്തിരിക്കുന്ന സൈന്‍ബോര്‍ഡ് നീക്കം ചെയ്യണമെന്ന ഹര്‍ജി കോടതി തള്ളി.

ബോംബെ ഹൈക്കോടതി
'ഇംഗ്ലീഷ് ഈസ് വെരി സിംപിള്‍'; ടോഫല്‍ പരീക്ഷ എഴുതി 4.5 ലക്ഷം സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍

ജസ്റ്റിസുമാരായ അവിനാഷ് ഘരോട്ടെ, എം എസ് ജവാല്‍ക്കര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഏപ്രില്‍ 10നാണ് ഹര്‍ജി പരിഗണിച്ചത്. ഔദ്യോഗിക ഭാഷയ്‌ക്കൊപ്പം ഒരു ഭാഷയും ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന് കോടതി പറഞ്ഞു.

വര്‍ഷ ബാഗ്‌ഡെ എന്നയാളാണ് സൈന്‍ ബോര്‍ഡുകളില്‍ ഉറുദു ഉപയോഗിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്. മഹാരാഷ്ട്രയില്‍ നിയമപ്രകാരം ഔദ്യോഗിക ഭാഷയല്ലാതെ ഉപയോഗിക്കാന്‍ പാടില്ലെന്നായിരുന്നു ഹര്‍ജിക്കാരന്‍ വാദിച്ചത്. എന്നാല്‍ മറാത്തിക്കൊപ്പം മറ്റ് ഏത് ഭാഷയും ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നായിരുന്നു കോടതിയുടെ തീരുമാനം. അത് ഏതെങ്കിലും തരത്തിലുള്ള ലംഘനമായി കണക്കാക്കില്ലെന്നും കോടതി ഓര്‍മിപ്പിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com