ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം: ടെൽ അവീവിലേക്കുള്ള വിമാന സർവീസ് നിർത്തി എയർ ഇന്ത്യ

ഡൽഹിക്കും ടെൽ അവീവിനും ഇടയില്‍ നേരിട്ടുള്ള വിമാന സർവീസുകൾ തൽക്കാലം നിർത്തിവെക്കുമെന്നാണ് എയര്‍ ഇന്ത്യ അറിയിച്ചത്
എയര്‍ ഇന്ത്യ
എയര്‍ ഇന്ത്യ എക്‌സ്

ന്യൂഡൽഹി: ഇസ്രയേലിലേക്കുള്ള വിമാനസർവീസുകൾ താൽക്കാലികമായി നിർത്തിവച്ച് എയർ ഇന്ത്യ. ഇറാൻ - ഇസ്രയേൽ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഡൽഹിക്കും ടെൽ അവീവിനും ഇടയില്‍ നേരിട്ടുള്ള വിമാന സർവീസുകൾ തൽക്കാലം നിർത്തിവെക്കുമെന്നാണ് എയര്‍ ഇന്ത്യ അറിയിച്ചത്.

എയര്‍ ഇന്ത്യ
സല്‍മാന്റെ വീടിനു നേരെ വെടിവെപ്പ്; പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രം പുറത്ത്; ഉത്തരവാദിത്വം ഏറ്റെടുത്ത് ലോറന്‍സ് ബിഷ്‌ണോയുടെ സഹോദരന്‍

ഇസ്രയേലി തലസ്ഥാനമായ ടെൽ അവീവിലേക്ക് ആഴ്ചയിൽ നാല് വിമാനങ്ങളാണ് സര്‍വീസുകളാണ് നടത്തിയിരുന്നത്. ഇസ്രയേൽ - ഹമാസ് ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ 2023 ഒക്ടോബർ 7 മുതൽ ടെൽ അവീവിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നിർത്തിവച്ചിരുന്നു. അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം മാർച്ച് 3 നാണ് എയർ ഇന്ത്യ സർവീസ് പുനരാരംഭിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്ത്യക്കാർക്ക് ജാ​ഗ്രതാ നിർദ്ദേശം

ഇസ്രയേൽ- ഇറാൻ സംഘർഷ സാഹചര്യത്തിൽ ഇസ്രയേലിലെ ഇന്ത്യക്കാർക്ക് ജാ​ഗ്രതാ നിർദ്ദേശം നൽകി. അടിയന്തിര സഹായത്തിന് 24 മണിക്കൂറും ബന്ധപ്പെടാവുന്ന എമർജൻസി ഹെൽപ്പ്‌ലൈൻ നമ്പരും എംബസി പുറപ്പെടുവിച്ചിട്ടുണ്ട്. +972-547520711, +972-543278392 എന്നി നമ്പരുകളിലും cons1.telaviv@mea.gov.in ഇമെയിൽ വിലാസത്തിലും ബന്ധപ്പെടാവുന്നതാണ്. എംബസിയിൽ ഇനിയും രജിസ്റ്റർ ചെയ്യാത്ത ഇന്ത്യൻ പൗരന്മാർ ഉടന്‍ രജിസ്റ്റര്‍ ചെയ്യണമെന്നും എംബസി നിർദേശം നൽകി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com