ജാ​ഗ്രത വേണം; ഇസ്രയേലിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ്

ഇസ്രയേൽ- ഇറാൻ സംഘർഷ സാഹചര്യത്തിൽ ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തി
ഇറാന്‍ മിസൈലുകള്‍ ഇസ്രയേലിന്‍റെ ആകാശത്ത്
ഇറാന്‍ മിസൈലുകള്‍ ഇസ്രയേലിന്‍റെ ആകാശത്ത്പിടിഐ

ന്യൂഡൽഹി: ഇസ്രയേൽ- ഇറാൻ സംഘർഷ സാഹചര്യത്തിൽ ഇസ്രയേലിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ്. എംബസി പൗരൻമാർക്ക് ജാ​ഗ്രതാ നിർദ്ദേശം നൽകി. ഇന്ത്യൻ പൗരൻമാർ എംബസിയിൽ രജിസ്റ്റർ ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായുള്ള ആപ്ലിക്കേഷൻ ഫോം നൽകി.

സംഘര്‍ഷം തുറന്ന ഏറ്റുമുട്ടലിലേക്ക് കടന്നതായി വ്യക്തമാക്കി ഇസ്രയേലിന് നേരെ ഇറാന്‍ ആക്രമണം തുടങ്ങിയിരുന്നു. പിന്നാലെയാണ് ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പുമായി എംബസി രംഗത്തെത്തിയത്.

ഇസ്രയേല്‍ ലക്ഷ്യമാക്കി ഇറാന്‍ നൂറുകണക്കിന് ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലുകളും തൊടുത്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സംഘർഷം അവസാനിപ്പിച്ച് സംയമനത്തോടെ നയതന്ത്ര ചർച്ചകൾക്ക് സഹചര്യം ഒരുക്കണം. ആക്രമണത്തിന്റെ പാത സ്വീകരിക്കരുതെന്നും ഇന്ത്യ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സാഹചര്യം നിരീക്ഷിക്കുകയാണ്. മേഖലയിലെ മറ്റ് എംബസികൾ ഇന്ത്യൻ സമൂഹവുമായി സമ്പർക്കത്തിലുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഇറാന്‍ മിസൈലുകള്‍ ഇസ്രയേലിന്‍റെ ആകാശത്ത്
റേഷന്‍, വെള്ളം എന്നിവ അടുത്ത അഞ്ചുവര്‍ഷവും സൗജന്യമായി നല്‍കും, ഇന്ധനവില കുറയ്ക്കും; പ്രകടനപത്രിക പുറത്തിറക്കി ബിജെപി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com