'രാമനവമി'യില്‍ രാഷ്ട്രീയപ്പോര്, അവധി പ്രഖ്യാപിച്ച് മമത, റാലിയുമായി തൃണമൂലും ബിജെപിയും

ഏപ്രില്‍ 17 നാണ് ബംഗാളില്‍ രാമനവമി ആഘോഷം
രാമനവമി ആഘോഷങ്ങളുടെ ഭാ​ഗമായി രം​ഗോലി ഒരുക്കുന്ന കുട്ടികൾ
രാമനവമി ആഘോഷങ്ങളുടെ ഭാ​ഗമായി രം​ഗോലി ഒരുക്കുന്ന കുട്ടികൾ പിടിഐ

കൊല്‍ക്കത്ത: അടുത്തുവരാനിരിക്കുന്ന രാമനവമി ആഘോഷങ്ങള്‍ പശ്ചിമബംഗാളില്‍ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള രാഷ്ട്രീയ പോരിന് വേദിയാകുന്നു. ഏപ്രില്‍ 17 നാണ് ബംഗാളില്‍ രാമനവമി ആഘോഷം. ലോക്‌സഭ വോട്ടെടുപ്പിന് മുമ്പ്, ഹിന്ദു സമുദായങ്ങളുടെ ഐക്യം ലക്ഷ്യമിട്ട് ബിജെപി വന്‍ ആഘോഷപരിപാടികള്‍ക്കാണ് രൂപം നല്‍കിയിട്ടുള്ളത്.

മുന്‍കാലങ്ങളില്‍ ചില പ്രത്യേക സ്ഥലങ്ങളില്‍ മാത്രമായി നടത്തിയ പരിപാടികള്‍ ഇപ്പോള്‍, ഏതാനും വര്‍ഷങ്ങളായി സംസ്ഥാനത്ത് വന്‍ പ്രാധാന്യത്തോടെ ആഘോഷിക്കുന്നുണ്ട്. ഈ വര്‍ഷമാദ്യം അയോധ്യയില്‍ രാമക്ഷേത്രം ഉദ്ഘാടനം ചെയ്തതിന് പിന്നാലെ, വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ഏപ്രില്‍ 9 മുതല്‍ ഏപ്രില്‍ 23 വരെ വിപുലമായ രാമ മഹോത്സവ പരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രാമനവമി ആഘോഷങ്ങളുടെ മറവില്‍ സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിക്കുന്നത്. രാമനവമിയോട് അനുബന്ധിച്ച് ഹിന്ദു വോട്ട് ലക്ഷ്യമിട്ട് തൃണമൂല്‍ കോണ്‍ഗ്രസും ഏപ്രില്‍ 17 ന് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ റാലികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സംഘര്‍ഷമുണ്ടായ ഹൗറയില്‍ ഏപ്രില്‍ 17 ന് തൃണമൂല്‍ കോണ്‍ഗ്രസ് മെഗാറാലി നടത്തും.

തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ഏപ്രില്‍ 17 ന് സംസ്ഥാനത്ത് ഇതാദ്യമായി രാമനവമിക്ക് മമത ബാനര്‍ജി സര്‍ക്കാര്‍ പൊതുഅവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. രാമനവമി ആഘോഷങ്ങളുടെ മറവില്‍ ഹിന്ദു വര്‍ഗീകരണത്തിനാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. ബിജെപിയുടെ വര്‍ഗീയരാഷ്ട്രീയത്തെ ബംഗാളിലെ ജനങ്ങള്‍ തള്ളിക്കളയുമെന്നും ടിഎംസി വക്താവ് ശന്തനു സെന്‍ പറഞ്ഞു.

രാമനവമി ആഘോഷങ്ങളുടെ ഭാ​ഗമായി രം​ഗോലി ഒരുക്കുന്ന കുട്ടികൾ
200 കോടിയുടെ സമ്പത്ത് ദാനം ചെയ്തു; വ്യവസായി ദമ്പതികള്‍ സന്യാസത്തിലേക്ക്

മതപരമായ ഉത്സവങ്ങള്‍ വര്‍ഗീയ ധ്രുവീകരണത്തിനുള്ള വേദിയാകില്ലെന്ന് ഉറപ്പാക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ത്ഥിച്ചു. ഇത്തരം ആഘോഷങ്ങള്‍ സംസ്ഥാനത്ത് മത്സര വര്‍ഗീയതയ്ക്ക് മൂര്‍ച്ച കൂട്ടുമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് സുജന്‍ ചക്രവര്‍ത്തി മുന്നറിയിപ്പ് നല്‍കി. പശ്ചിമബംഗാളില്‍ ഏപ്രില്‍ 19 നും 26 നും വോട്ടെടുപ്പ് നടക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com