മൂന്നു പതിറ്റാണ്ടുകള്‍ക്ക് ശേഷം ആദ്യമായി പോളിങ് ബൂത്തിലേക്ക്; ത്രില്ലില്‍ ഈ ഗ്രാമം

ഗ്രാമീണരില്‍ ഭൂരിഭാഗവും അവരുടെ വോട്ടര്‍ ഐഡി കാര്‍ഡ് ആദ്യമായിട്ടാണ് കാണുന്നത്
വോട്ടെടുപ്പ്
വോട്ടെടുപ്പ് ഫയൽ

റാഞ്ചി: മൂന്നു പതിറ്റാണ്ടിന് ശേഷം വോട്ടു ചെയ്യാന്‍ പോകുന്നതിന്റെ ത്രില്ലിലാണ് ഝാര്‍ഖണ്ഡിലെ ഹേസാതു ഗ്രാമം. ഒരിക്കല്‍ മാവോയിസ്റ്റ് ശക്തികേന്ദ്രമായിരുന്നു 'ബുധ പഹാര്‍' മേഖലയില്‍ സ്ഥിതി ചെയ്യുന്ന 'ഹെസാതു' ഗ്രാമം. പലാമു, ഛത്ര ലോക്സഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ഈ ഗ്രാമത്തിലെ 760-ഓളം വോട്ടര്‍മാരാണ് മൂന്ന് പതിറ്റാണ്ടുകള്‍ക്കുശേഷം സമ്മതിദാനം വിനിയോഗിക്കാമൊരുങ്ങുന്നത്.

ഗ്രാമീണരില്‍ ഭൂരിഭാഗവും അവരുടെ വോട്ടര്‍ ഐഡി കാര്‍ഡ് ആദ്യമായിട്ടാണ് കാണുന്നത് എന്നതാണ് അതിലേറെ കൗതുകകരം. നേരത്തെ സുരക്ഷാ കാരണങ്ങളാല്‍ ഗ്രാമത്തിലെ പോളിങ് ബൂത്തുകള്‍ ദൂര സ്ഥലത്തേക്ക് മാറ്റിയെങ്കിലും, നാട്ടുകാരുടെ അഭ്യര്‍ത്ഥന മാനിച്ച് ഇത് തിരികെ ഗ്രാമത്തില്‍ തന്നെ സ്ഥാപിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബുധ പഹാറിനെ മാവോയിസ്റ്റുകളില്‍ നിന്ന് മോചിപ്പിച്ചതായിട്ടാണ് ഝാര്‍ഖണ്ഡ് പൊലീസ് അവകാശപ്പെടുന്നത്. എന്നാല്‍ ഹെസാതു ഒഴികെയുള്ള അഞ്ച് പോളിങ് സ്റ്റേഷനുകളില്‍ നാലെണ്ണം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റും. അതേസമയം ബുധ പഹാറിനെ എല്ലാത്തരം മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളില്‍ നിന്നും മുക്തമാക്കിയെന്നും, ജനങ്ങള്‍ വോട്ടു ചെയ്യാന്‍ ആവേശഭരിതരാണെന്നും ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു.

വോട്ടെടുപ്പ്
ഒരു മുട്ട വിറ്റ് കിട്ടിയത് 2.26 ലക്ഷം രൂപ; കശ്മീരില്‍ നിന്ന് ഒരു ലേലക്കഥ

മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ പരന്നുകിടക്കുന്ന ഹെസാതു ഗ്രാമത്തില്‍ ഏകദേശം 130 കുടുംബങ്ങളാണുള്ളത്. ഗര്‍വാ ജില്ലാ ആസ്ഥാനത്ത് നിന്ന് 93 കിലോമീറ്റര്‍ അകലെയാണ് ഹെസാതു സ്ഥിതി ചെയ്യുന്നത്. 55 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന ബുധപഹാര്‍ മേഖലയെ, 33 വര്‍ഷത്തെ ഓപ്പറേഷനുകള്‍ക്ക് ശേഷം 2023 ഒക്ടോബര്‍ 23 നാണ് മാവോയിസ്റ്റുകളുടെ നിയന്ത്രണത്തില്‍ നിന്ന് മോചിപ്പിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com