കള്ളപ്പണം വെളിപ്പിക്കൽ കേസ്; എഎപി എംഎൽഎ അമാനത്തുള്ള ഖാനെ ഇഡി അറസ്റ്റ് ചെയ്തു

വഖഫ് ബോർഡിന്‍റെ സ്വത്ത് മറിച്ച് വിറ്റ് എന്നാണ് അമാനത്തുള്ള ഖാനെതിരായ ആരോപണം.
അമാനത്തുള്ള ഖാന്‍, അരവിന്ദ് കെജരിവാള്‍
അമാനത്തുള്ള ഖാന്‍, അരവിന്ദ് കെജരിവാള്‍ഫെയ്സ്ബുക്ക്

ന്യൂഡൽഹി: ആംആദ്മി പാർട്ടി എംഎൽഎ അമാനത്തുള്ള ഖാനെ ഇഡി അറസ്റ്റ് ചെയ്‌തു. വഖബ് ബോർഡ് അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് അറസ്റ്റ്. കേസിൽ ചോദ്യം ചെയ്യലിനായി അമാനത്തുള്ള ഖാൻ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരായിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. വഖഫ് ബോർഡിന്‍റെ സ്വത്ത് മറിച്ച് വിറ്റ് എന്നാണ് അമാനത്തുള്ള ഖാനെതിരായ ആരോപണം.

വഖബ് ബോർഡ് സ്വത്തുക്കൾ മറിച്ചു വിറ്റെന്ന കേസിൽ ഇഡി രജിസ്റ്റർ ചെയ്ത കള്ളപ്പണ കേസിൽ മുൻകൂർ ജാമ്യം തേടി സുപ്രീകോടതിയെ സമീപിച്ചെങ്കിലും കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അമാനത്തുള്ള ഖാന്‍, അരവിന്ദ് കെജരിവാള്‍
കെജരിവാളിനെ കൊലപ്പെടുത്താന്‍ ഗുഢാലോചന നടക്കുന്നു; ഇഡിയുടെ ആരോപണം കള്ളമെന്ന് എഎപി

തുടർന്ന് ഈ മാസം 18ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നിർദേശിച്ചിരുന്നു. ഇഡിയുടെ അറസ്റ്റിലാകുന്ന അഞ്ചാമത്തെ പ്രമുഖ നേതാവാണ് അമാനത്തുള്ള ഖാൻ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com