കെജരിവാളിനെ കൊലപ്പെടുത്താന്‍ ഗുഢാലോചന നടക്കുന്നു; ഇഡിയുടെ ആരോപണം കള്ളമെന്ന് എഎപി

വീട്ടില്‍ നിന്നുള്ള ഭക്ഷണം എത്തിക്കാതെ കൊലപ്പെടത്താനാണ് നീക്കമെന്നും അതീഷി പറഞ്ഞു.
അരവിന്ദ് കെജരിവാളിനെ റോസ് അവന്യു കോടതിയില്‍ എത്തിച്ചപ്പോള്‍
അരവിന്ദ് കെജരിവാളിനെ റോസ് അവന്യു കോടതിയില്‍ എത്തിച്ചപ്പോള്‍പിടിഐ

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് തീഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ കൊലപ്പെടുത്താന്‍ ഗുഢാലോചന നടക്കുന്നുവെന്ന് ഡല്‍ഹി മന്ത്രി അതീഷി. വീട്ടില്‍ നിന്നുള്ള ഭക്ഷണം എത്തിക്കാതെ കൊലപ്പെടത്താനാണ് നീക്കമെന്നും അതീഷി പറഞ്ഞു.

രക്തത്തില്‍ പഞ്ചസാര കൂട്ടാന്‍ കെജരിവള്‍ ശ്രമിക്കുന്നുവെന്ന ആരോപണം കള്ളമാണെന്നും കെജരിവാളിന് വീട്ടില്‍ നിന്നുള്ള ഭക്ഷണം നിര്‍ത്താനാണ് ബിജെപിയുടേയും ഇഡിയുടേയും ശ്രമമെന്ന് അതീഷി കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതേസമയം, പ്രമേഹരോഗിയായ കെജരിവാള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാനും മെഡിക്കല്‍ ജാമ്യത്തിനുമായി ദിവസവും മാങ്ങയും മധുരപലഹാരങ്ങളും ഉരുളക്കിഴങ്ങും കഴിക്കുന്നുവെന്ന് ഇഡി ആരോപിച്ചിരുന്നു. കെജരിവാളിന്റെ ജാമ്യഹര്‍ജിയെ എതിര്‍ത്താണ് ഇഡി കോടതിയില്‍ ആരോപണം ഉയര്‍ത്തിയത്.

ഡോക്ടറെ കാണണം എന്നാവശ്യപ്പെട്ടുള്ള കെജരിവാളിന്റെ ഹര്‍ജി പരിഗണിക്കുന്നതിനിടെ ആയിരുന്നു ഇ.ഡിയുടെ എതിര്‍വാദം. കെജരിവാള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിഹാര്‍ ജയില്‍ അധികൃതരോടു കോടതി ആവശ്യപ്പെട്ടു. കെജരിവാളിന്റെ ഹര്‍ജി നാളെ സുപ്രീം കോടതി വീണ്ടും പരിഗണിക്കും.

അരവിന്ദ് കെജരിവാളിനെ റോസ് അവന്യു കോടതിയില്‍ എത്തിച്ചപ്പോള്‍
പ്രമേഹം കൂട്ടാന്‍ ദിവസവും മാങ്ങ കഴിക്കുന്നു; ജാമ്യത്തിന് കെജരിവാള്‍ വളഞ്ഞ വഴി തേടുന്നുവെന്ന് ഇഡി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com