ഇനി സൂരജും തനായയും; വിവാദങ്ങള്‍ക്ക് പിന്നാലെ അക്ബര്‍, സീത സിംഹങ്ങള്‍ക്ക് പുതിയ പേര്

കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് പേര് മാറ്റം
വിവാദങ്ങള്‍ക്ക് പിന്നാലെ അക്ബര്‍, സീത സിംഹങ്ങള്‍ക്ക് പുതിയ പേര് ശുപാര്‍ശചെയ്ത് ബംഗാള്‍ സര്‍ക്കാര്‍
വിവാദങ്ങള്‍ക്ക് പിന്നാലെ അക്ബര്‍, സീത സിംഹങ്ങള്‍ക്ക് പുതിയ പേര് ശുപാര്‍ശചെയ്ത് ബംഗാള്‍ സര്‍ക്കാര്‍എക്‌സ്

കൊല്‍ക്കത്ത: വിവാദങ്ങള്‍ക്ക് പിന്നാലെ പശ്ചിമബംഗാളിലെ സിലിഗുഡി സഫാരി പാര്‍ക്കിലെ അക്ബര്‍, സീത സിംഹങ്ങള്‍ക്ക് പുതിയ പേര് ശുപാര്‍ശ ചെയ്ത് ബംഗാള്‍ സര്‍ക്കാര്‍. അക്ബര്‍ സിംഹത്തിന് സൂരജ് എന്നും സീതയ്ക്ക് തനായ എന്നും പേര് നിര്‍ദേശിച്ചു.

ശുപാര്‍ശ കേന്ദ്ര മൃഗശാല അതോറിറ്റിക്ക് ബംഗാള്‍ സര്‍ക്കാര്‍ കൈമാറി. കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് പേര് മാറ്റം. വിവാദമായ പേരുകള്‍ ഒഴിവാക്കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതിയുടെ ജല്‍പായ്ഗുരി സര്‍ക്യൂട്ട് ബെഞ്ച് നിര്‍ദേശിച്ചിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിവാദങ്ങള്‍ക്ക് പിന്നാലെ അക്ബര്‍, സീത സിംഹങ്ങള്‍ക്ക് പുതിയ പേര് ശുപാര്‍ശചെയ്ത് ബംഗാള്‍ സര്‍ക്കാര്‍
ബംഗാളില്‍ രാമനവമി ആഘോഷങ്ങള്‍ക്കിടെ സംഘര്‍ഷം; സ്‌ഫോടനത്തില്‍ സ്ത്രീക്ക് പരിക്ക്, ഘോഷയാത്രക്ക് നേരെ കല്ലേറ്

ഫെബ്രുവരി 13-നാണ് ത്രിപുരയിലെ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നും സിംഹങ്ങളെ ബംഗാളിലെ സിലിഗുരി പാര്‍ക്കിലേക്ക് കൊണ്ടുവന്നത്. സീതയെയും അക്ബറിനെയും ഒരു കൂട്ടില്‍ താമസിപ്പിക്കാന്‍ വനം വകുപ്പ് തീരുമാനിച്ചത് ചോദ്യം ചെയ്തുകൊണ്ടാണ് വിഎച്ച്പി ബംഗാള്‍ ഘടകം കല്‍ക്കട്ട ഹൈക്കോടതിയുടെ ജയ്പാല്‍ഗുരി സര്‍ക്യൂട്ട് ബെഞ്ചിനെ സമീപിച്ചത്.

ത്രിപുരയിലെ സെപാഹിജാല സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നാണ് രണ്ട് സിംഹങ്ങളെയും കൊണ്ടുവന്നത്. ഇവരുടെ പേര് നേരത്തെ തന്നെ സീതയും അക്ബറും ആയിരുന്നുവെന്നും തങ്ങള്‍ അത് മാറ്റിയിട്ടില്ലെന്നും വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. സീതക്ക് അഞ്ചര വയസ്സും അക്ബറിന് ഏഴ് വയസ്സും എട്ട് മാസവുമാണ് പ്രായം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com