ലോകത്തെ ഏറ്റവും വലിയ പാമ്പ് ജീവിച്ചിരുന്നത് ഇന്ത്യയില്‍?, 4.7 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ആയിരം കിലോ തൂക്കം, 'വാസുകി'

ഗുജറാത്തിലെ കച്ച് മേഖലയില്‍ നിന്ന് കണ്ടെത്തിയ ഫോസില്‍ ഭൂമിയില്‍ നിലനിന്നിരുന്ന ഏറ്റവും വലിയ പാമ്പുകളില്‍ ഒന്നിന്റേത് എന്ന് റിപ്പോര്‍ട്ട്
4.7 കോടി വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്നതെന്ന് കരുതപ്പെടുന്ന പാമ്പ്
4.7 കോടി വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്നതെന്ന് കരുതപ്പെടുന്ന പാമ്പ്ഐഐടി റൂർക്കി എക്സിൽ പങ്കുവെച്ച ചിത്രം

ന്യൂഡല്‍ഹി: ഗുജറാത്തിലെ കച്ച് മേഖലയില്‍ നിന്ന് കണ്ടെത്തിയ ഫോസില്‍ ഭൂമിയില്‍ നിലനിന്നിരുന്ന ഏറ്റവും വലിയ പാമ്പുകളില്‍ ഒന്നിന്റേത് എന്ന് റിപ്പോര്‍ട്ട്. 4.7 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് കച്ചിലെ ചതുപ്പുനിലങ്ങളില്‍ ജീവിച്ചിരുന്നത് എന്ന് കരുതുന്ന പാമ്പിന് വാസുകി ഇന്‍ഡിക്കസ് എന്നാണ് ഗവേഷകര്‍ പേര് നല്‍കിയിരിക്കുന്നത്.

2005ല്‍ ഐഐടി റൂര്‍ക്കിയിലെ ഗവേഷകര്‍ ആണ് ഫോസില്‍ കണ്ടെത്തിയത്. ലോകത്ത് ജീവിച്ചിരുന്ന ഏറ്റവും വലിയ മുതലയുടെ ഫോസില്‍ ആയിരിക്കും ഇത് എന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ ഇത് 36 അടി മുതല്‍ 50 അടി വരെ നീളം വെയ്ക്കുന്ന കൂറ്റന്‍ പാമ്പിന്റേത് ആണ് എന്ന് വിശദമായ പഠനത്തില്‍ തെളിഞ്ഞതായാണ് ഗവേഷകരുടെ പുതിയ അവകാശവാദം. സയന്‍സ് റിപ്പോര്‍ട്ട്‌സില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

വലിപ്പത്തില്‍ വാസുകി ഇന്‍ഡിക്കസ് വംശനാശം സംഭവിച്ച ടൈറ്റനോബോവയെ മറികടന്നിരിക്കാം. ഇതുവരെയുള്ള ഗവേഷണത്തില്‍ ടൈറ്റനോബോവയാണ് അറിയപ്പെടുന്ന ഏറ്റവും വലിയ പാമ്പ്. വടക്കുകിഴക്കന്‍ കൊളംബിയയിലെ ലാ ഗുജിറയില്‍ ജീവിച്ചിരുന്ന വംശനാശം സംഭവിച്ച ഒരു ജീവിവര്‍ഗമാണ് ടൈറ്റനോബോവ. 42 അടി വരെ ഇതിന് വലിപ്പമുള്ളതായാണ് ഗവേഷണത്തില്‍ തെളിഞ്ഞത്. ആയിരം കിലോഗ്രാം വരെ തൂക്കം വെയ്ക്കുന്ന പാമ്പിനേക്കാള്‍ വലുതാണ് കച്ചില്‍ കണ്ടെത്തിയിരിക്കുന്ന ഫോസില്‍ എന്നാണ് ഗവേഷകരുടെ അവകാശവാദം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിവിധ ജീവജാലങ്ങളുടെ, പ്രത്യേകിച്ച് ഉരഗങ്ങളുടെ ഉത്ഭവത്തിലും പരിണാമ പ്രക്രിയയിലും പുതിയ കണ്ടെത്തല്‍ നിര്‍ണായകമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പാമ്പിന്റെ ഫോസിലില്‍ നിന്ന് 27 കശേരുക്കളാണ് കണ്ടെത്തിയത്. അവയില്‍ ചിലത് ഒരു വലിയ പെരുമ്പാമ്പിന് സമാനമാണ്. പാമ്പിന് ഏകദേശം 50 അടി നീളവും 1 ടണ്‍ ഭാരവും ഉണ്ടായിരിക്കാമെന്നും പഠനറിപ്പോര്‍ട്ട് അവകാശപ്പെടുന്നു. 33 അടി നീളമുള്ള ഏഷ്യയിലെ റെറ്റിക്യുലേറ്റഡ് പെരുമ്പാമ്പാണ് ഇന്ന് ജീവിച്ചിരിക്കുന്നതില്‍ വച്ച് ഏറ്റവും വലിയ പാമ്പ്.

വലിപ്പം കണക്കിലെടുത്താല്‍ അനക്കോണ്ടകളെയും പെരുമ്പാമ്പുകളെയും പോലെ സാവധാനത്തില്‍ ചലിച്ച് പതിയിരുന്ന് ഇര പിടിക്കുന്ന വേട്ടക്കാരനാകാം വാസുകി എന്നും പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ആഗോള താപനില ഇന്നേക്കാള്‍ ഉയര്‍ന്ന നിലയിലായിരുന്ന കാലത്താകാം ഈ പാമ്പ് തീരത്തിനടുത്തുള്ള ചതുപ്പില്‍ താമസിച്ചിരുന്നതെന്ന് കരുതുന്നതായും ദേബജിത് ദത്ത പറഞ്ഞു. ഐഐടി റൂര്‍ക്കിയില്‍ ഫോസിലുകളെ കുറിച്ച് പഠനം നടത്തുന്ന പ്രധാന ഗവേഷകനാണ് ദേബജിത് ദത്ത. ശിവനുമായി ബന്ധമുള്ള നാഗരാജാവായ വാസുകിയുടെ പേരിലാണ് ഈ ഫോസിലിന് പേര് നല്‍കിയിരിക്കുന്നത്.

4.7 കോടി വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്നതെന്ന് കരുതപ്പെടുന്ന പാമ്പ്
'ഓരോ വോട്ടും ശബ്ദവും പ്രധാനം'- യുവാക്കളോടും കന്നി വോട്ടർമാരോടും മോദി, വിവിധ ഭാഷയിൽ ആഹ്വാനം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com