ഹൃദയാഘാതം; ഉത്തര്‍പ്രദേശിലെ ബിജെപി സ്ഥാനാര്‍ഥി അന്തരിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ടമായ ഇന്നലെയായിരുന്നു മൊറാദാബാദിലെ തെരഞ്ഞെടുപ്പ്.
കുന്‍വര്‍ സര്‍വേഷ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം
കുന്‍വര്‍ സര്‍വേഷ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ഫെയ്സ്ബുക്ക്

ലഖ്‌നൗ: ഉത്തര്‍പ്രദശിലെ മൊറാദ്ബാദ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി കുന്‍വര്‍ സര്‍വേഷ് അന്തരിച്ചു. 71 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഡല്‍ഹിയിലെ എയിംസില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ടമായ ഇന്നലെയായിരുന്നു മൊറാദാബാദിലെ തെരഞ്ഞെടുപ്പ്.

ബിജെപി സ്ഥാനാര്‍ഥിയുടെ വിയോഗത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പടെയുള്ള നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി. ബിജെപിയുടെ കഠിനാദ്ധ്വാനിയായ നേതാവും പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രചോദനവുമായിരുന്നു കുന്‍വര്‍ സര്‍വേഷെന്ന് ബിജെപി നേതാവ് ഭൂപേന്ദ്രസിങ് ചൗധരി പറഞ്ഞു. മൊറാദാബാദിന് നികത്താനാവാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെതെന്നും ചൗധരി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഉത്തര്‍പ്രദേശിലെ ബിജെപിയുടെ വക്താവും അതേസമയം അറിയപ്പെടുന്ന വ്യവസായിയുമായിരുന്നു സര്‍വേഷ്. ഠാക്കൂര്‍ വിഭാഗത്തില്‍പ്പെട്ട സര്‍വേഷ് എംപിയായും അഞ്ച് തവണ എംഎല്‍എയായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മൊറാദാബാദ് ലോക്‌സഭാ മണ്ഡലത്തിലെ പോളിങ് ശതമാനം 60.60 ശതമാനമായിരുന്നു.

കുന്‍വര്‍ സര്‍വേഷ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം
'ആരെങ്കിലും ഇത്രയധികം മക്കളെ ഉണ്ടാക്കുമോ?': ലാലു പ്രസാദിനെതിരെ വിവാദ പരാമർശവുമായി നിതീഷ് കുമാർ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com