'ആരെങ്കിലും ഇത്രയധികം മക്കളെ ഉണ്ടാക്കുമോ?': ലാലു പ്രസാദിനെതിരെ വിവാദ പരാമർശവുമായി നിതീഷ് കുമാർ

തെരഞ്ഞെടുപ്പു റാലിയിൽ ആർജെഡിയിലെ കുടുംബാധിപത്യത്തെ വിമർശിച്ചുകൊണ്ടായിരുന്നു വിവാദപരാമർശം
ലാലു പ്രസാദും നിതീഷ് കുമാറും
ലാലു പ്രസാദും നിതീഷ് കുമാറുംഫയല്‍ ചിത്രം

പാട്ന: ആർജെഡി അധ്യക്ഷൻ ലാലുപ്രസാദ് യാദവിനെതിരെ വിവാദ പരാമർശവുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ലാലു പ്രസാദ് കുറേ മക്കളെയുണ്ടായി എന്നാണ് നിതീഷ് പറഞ്ഞത്. കതിഹാറിലെ തെരഞ്ഞെടുപ്പു റാലിയിൽ ആർജെഡിയിലെ കുടുംബാധിപത്യത്തെ വിമർശിച്ചുകൊണ്ടായിരുന്നു വിവാദപരാമർശം.

ലാലു പ്രസാദും നിതീഷ് കുമാറും
ബിജെപിയുടെ '400 സീറ്റുകള്‍'; ആദ്യഘട്ട വോട്ടെടുപ്പോടെ ഫ്‌ളോപ്പായെന്ന് തേജസ്വി യാദവ്

ചില ആളുകള്‍ക്ക് എല്ലാം കവര്‍ന്നെടുക്കുകയാണ്. മുഖ്യമന്ത്രി പദത്തില്‍ നിന്ന് നീക്കുമ്പോള്‍ ഭാര്യയെ ആ സ്ഥാനത്ത് ഇരുത്തും. ഇപ്പോള്‍ അവരുടെ മക്കളാണ്. കുറേ മക്കളെ ഉണ്ടാക്കിയിട്ടുണ്ടല്ലോ. ആര്‍ക്കെങ്കിലും ഇത്ര അധികം മക്കളുണ്ടാകുമാ? ഇപ്പോള്‍ പെണ്‍മക്കളും ആണ്‍മക്കളുമെല്ലാം ഇറങ്ങിയിരിക്കുകയാണ്.- നിതീഷ് കുമാര്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ലാലുവിനും ഭാര്യ റാബ്റി ദേവിക്കും രണ്ടാൺമക്കളും ഏഴു പെൺമക്കളുമാണുള്ളത്. രണ്ട് ആൺ മക്കളും രാഷ്ട്രീയത്തിലുണ്ട്. പ്രതിപക്ഷ നേതാവ് തേജസ്വി യാദവും മുൻമന്ത്രി തേജ് പ്രതാപ് യാദവും. കൂടാതെ പെൺമക്കളായ മിസ ഭാരതിയും രോഹിണി ആചാര്യയും ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളായി മത്സരിക്കുന്നുണ്ട്. ഇതാണ് നിതീഷിനെ പ്രകോപിപ്പിച്ചത്.

നിതീഷ് കുമാറിന് മറുപടിയുമായി ലാലു പ്രസാദ് യാദവിന്റെ മകനും പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ് രംഗത്തെത്തി. വ്യക്തിപരമായ കാര്യങ്ങള്‍ പറയുന്നത് ബിഹാറിലെ ജനങ്ങളെ സഹായിക്കില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com