ഗുജറാത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടി; സൂറത്തിലെ സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശപത്രിക തള്ളി, ഡമ്മിയുടെ പത്രികയും അസാധു

പിന്തുണച്ചവരെ ബിജെപി തട്ടിക്കൊണ്ടു പോയതായി കോൺ​ഗ്രസ് ആരോപിച്ചു
നിലേഷ് കുംഭാനി
നിലേഷ് കുംഭാനിഫെയ്സ്ബുക്ക്

അഹമ്മദാബാദ്: ഗുജറാത്തില്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ തിരിച്ചടി. സൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിലേഷ് കുംഭാനിയുടെ നാമനിര്‍ദേശ പത്രിക തള്ളി. നിലേഷിനെ പിന്തുണച്ചു കൊണ്ടുള്ള മൂന്നുപേരുടെ ഒപ്പ് വ്യാജമാണെന്ന ആക്ഷേപത്തെത്തുടര്‍ന്നാണ് പത്രിക തള്ളിയത്. ഒപ്പ് തങ്ങളുടേതല്ലെന്ന് മൂന്നുപേരും ജില്ലാ ഇലക്ഷന്‍ ഓഫീസറെ അറിയിക്കുകയായിരുന്നു.

കനത്ത സുരക്ഷയുടെ അകമ്പടിയില്‍ ജില്ലാ വരണാധികാരി നടത്തിയ പ്രത്യേക ഹിയറിങ്ങിലാണ് നാമനിര്‍ദേശ പത്രികയില്‍ പിന്തുണച്ചു കൊണ്ടുള്ള മൂന്നുപേരുടെയും ഒപ്പില്‍ കൃത്രിമം നടന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് പത്രിക തള്ളിയതായി വരണാധികാരി അറിയിക്കുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പിന്തുണച്ചവരെ നേരില്‍ ഹാജരാക്കാന്‍ ജില്ലാ വരണാധികാരി നിലേഷ് കുംഭാനിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവരെ കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി കാണാനില്ല. ഇവരെ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും, ബിജെപിക്കാര്‍ ഇവരെ ഒളിവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു. പിന്തുണച്ചവരില്‍ ഒരാള്‍ നിലേഷിന്റെ സഹോദരീഭര്‍ത്താവാണ്.

നിലേഷ് കുംഭാനി
രണ്ടാംഘട്ട വോട്ടെടുപ്പ്: കേരളം അടക്കം 88 മണ്ഡലങ്ങൾ വെള്ളിയാഴ്ച പോളിങ് ബൂത്തിൽ; 1210 സ്ഥാനാർത്ഥികൾ മത്സരരം​ഗത്ത്

ഇവരെ തട്ടിക്കൊണ്ടുപോയതായി ആരോപിച്ച് നിലേഷ് കുംഭാനി ഉംറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. സൂറത്തില്‍ നിലേഷ് കുംഭാനിയുടെ ഡമ്മി സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച സുരേഷ് പദ്ശലയുടെ പത്രികയും തള്ളിയിട്ടുണ്ട്. ഇയാളെ നിര്‍ദേശിച്ച വ്യക്തിയും പിന്മാറിയതോടെയാണ് പത്രിക തള്ളിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com