വോട്ടെടുപ്പിന് മുമ്പേ ആദ്യ ജയം; സൂറത്തില്‍ ബിജെപിക്ക് എതിരില്ല

സൂറത്ത് ലോക്‌സഭ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു
സൂറത്ത് ലോക്‌സഭ മണ്ഡലത്തിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ബിജെപി സ്ഥാനാർഥി
സൂറത്ത് ലോക്‌സഭ മണ്ഡലത്തിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ബിജെപി സ്ഥാനാർഥിസിആർ പാട്ടീൽ എക്സിൽ പങ്കുവെച്ച ചിത്രം

ന്യൂഡല്‍ഹി: സൂറത്ത് ലോക്‌സഭ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ബിജെപിയുടെ മുകേഷ് ദലാല്‍ ആണ് വോട്ടെടുപ്പിന് മുമ്പേ തന്നെ വിജയിച്ചത്. മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പത്രിക തള്ളുകയും മറ്റു സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിക്കുകയും ചെയ്തതാണ് മുകേഷ് ദലാല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടാന്‍ കാരണം.

ഇന്നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. മത്സരരംഗത്ത് ഉണ്ടായിരുന്ന മറ്റു എട്ടു സ്ഥാനാര്‍ഥികളാണ് ഇന്ന് പത്രിക പിന്‍വലിച്ചത്. ഇതില്‍ ഏഴുപേര്‍ സ്വതന്ത്രരായിരുന്നു. ബിഎസ്പി സ്ഥാനാര്‍ഥി പ്യാരിലാല്‍ ഭാരതിയാണ് പത്രിക പിന്‍വലിച്ച എട്ടാമത്തെ സ്ഥാനാര്‍ഥി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഞായറാഴ്ചയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നീലേഷ് കുംഭാനിയുടെ പത്രിക തള്ളിയത്. പത്രികയില്‍ പേര് നിര്‍ദേശിച്ചവരുടെ ഒപ്പില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ലാ റിട്ടേണിങ് ഓഫീസര്‍ ആണ് നീലേഷിന്റെ പത്രിക തള്ളിയത്. കോണ്‍ഗ്രസ് ഡമ്മി സ്ഥാനാര്‍ഥിയുടെ പത്രികയും അപൂര്‍ണമായിരുന്നു. 'സൂറത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആദ്യ താമര സമ്മാനിച്ചു. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതിന് സൂറത്ത് ലോക്സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി മുകേഷ് ദലാലിനെ അഭിനന്ദിക്കുന്നു,'- ഗുജറാത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സി ആര്‍ പാട്ടീല്‍ എക്‌സില്‍ കുറിച്ചു.

സൂറത്ത് ലോക്‌സഭ മണ്ഡലത്തിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ബിജെപി സ്ഥാനാർഥി
ഭാര്യ മോഡേണ്‍ ജീവിതം നയിക്കുന്നു, ജീവനാംശം നല്‍കാനാവില്ലെന്ന് ഭര്‍ത്താവ്; മതിയായ കാരണമല്ലെന്ന് കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com