'അദ്ദേഹം ശക്തനാണ്, ഭയപ്പെടേണ്ടതില്ല'; കെജരിവാളിനെ ജയിലില്‍ സന്ദര്‍ശിച്ച് മന്ത്രി സൗരഭ്

ജനങ്ങളുടെ അനുഗ്രഹത്തോടെ പോരാട്ടം തുടരുമെന്ന് കെജരിവാള്‍ അറിയിച്ചതായും ഭരദ്വാജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു
സൗരഭ് ഭരദ്വാജ്
സൗരഭ് ഭരദ്വാജ്എഎൻഐ

ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ സന്ദര്‍ശിച്ച് മന്ത്രി സൗരഭ് ഭരദ്വാജ്. അരമണിക്കൂര്‍ നേരമായിരുന്നു കൂടിക്കാഴ്ച. ജനങ്ങള്‍ തന്നെക്കുറിച്ച് ആലോചിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞുവെന്ന് സൗരഭ് ഭരദ്വാജ് പറഞ്ഞു. താന്‍ ആരോഗ്യവാനാണെന്നും ഡല്‍ഹിയിലെ ജനങ്ങളുടെ അനുഗ്രഹത്തോടെ പോരാട്ടം തുടരുമെന്ന് കെജരിവാള്‍ അറിയിച്ചതായും ഭരദ്വാജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സൗരഭ് ഭരദ്വാജ്
ഹോട്ടലില്‍ മുറിയെടുത്ത യുവാവിന് മര്‍ദനം, നഗ്നയായ സ്ത്രീക്കൊപ്പം ഫോട്ടോ എടുത്തു; പണത്തിനായി ഭീഷണി

മാര്‍ച്ച് 21 ന് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത കെജരിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞിട്ടില്ല. ജയിലില്‍ നിന്ന് സര്‍ക്കാര്‍ ഭരണം തുടരാനാണ് ആം ആദ്മി പാര്‍ട്ടിയുടെ തീരുമാനം. നേരത്തെ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ആം ആദ്മി പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സന്ദീപ് പഥക്കും ഏപ്രില്‍ 15ന് തിഹാര്‍ ജയിലില്‍ കെജരിവാളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ഓരോ ആഴ്ചയും രണ്ട് മന്ത്രിമാരെ കാണുമെന്നും അതത് വകുപ്പുകള്‍ക്ക് കീഴിലുള്ള പ്രവര്‍ത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യുമെന്നും യോഗത്തിന് ശേഷം പഥക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അറസ്റ്റിന് ശേഷം, സര്‍ക്കാര്‍ ആശുപത്രികളിലെ ജലവിതരണം, മരുന്നുകളുടെ ലഭ്യത തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കെജരിവാള്‍ തന്റെ മന്ത്രിമാര്‍ക്ക് സന്ദേശങ്ങള്‍ അയച്ചിരുന്നു. പാര്‍ട്ടി എംഎല്‍എമാരോട് അവരുടെ നിയോജകമണ്ഡലങ്ങള്‍ സന്ദര്‍ശിച്ച് അവിടത്തെ ജനങ്ങള്‍ക്ക് സഹായം വാഗ്ദാനം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com